India

വന്‍കിടക്കാരെ വഴിവിട്ട് സഹായിച്ച് കേന്ദ്രസര്‍ക്കാര്‍; എഴുതിത്തള്ളിയത് 2.4ലക്ഷം കോടി

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ രാജ്യത്തെ വന്‍കിടക്കാരുടെ 2.4 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിതള്ളിയതായി കേന്ദ്രസര്‍ക്കാര്‍ - പൊതുമേഖലാ ബാങ്കുകളിലെ വായ്പയാണ് എഴുതിത്തള്ളിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ രാജ്യത്തെ വന്‍കിടക്കാരുടെ 2.4 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിതള്ളിയതായി കേന്ദ്രസര്‍ക്കാര്‍. പൊതുമേഖലാ ബാങ്കുകളിലെ വായ്പയാണ് എഴുതിത്തള്ളിയത്.  മോദി സര്‍ക്കാരിന്റെ ആദ്യത്തെ മൂന്ന് വര്‍ഷത്തെ കണക്കാണിത്. രാജ്യസഭയില്‍ രേഖാമൂലം അറിയിച്ച കണക്കുകളാണിത്.

റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വന്‍കിടക്കാരെ മോദി സര്‍ക്കാര്‍ സഹായിക്കുന്നതായി നേരത്തെ  ആരോപണം ഉയര്‍ന്നിരുന്നു..ഇക്കാര്യം വ്യക്തമാക്കുന്നതാണ് സര്‍ക്കാര്‍ തന്നെ രേഖാമൂലം അറിയിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. വിജയ് മല്യ, നീരവ് മോദി എന്നിവര്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് തട്ടിപ്പ് നടത്തിയതിന് പിന്നാലെ രാജ്യം വിടാന്‍ സാഹചര്യമൊരുക്കിയത് കേന്ദ്രസര്‍ക്കാരാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ വരും ദിവസങ്ങളില്‍ സജീവ ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ അപകടം; പ്രതിയുടെ പിതാവായ ജഡ്ജിയുടെ വീട്ടില്‍ പൊലീസ് പരിശോധന; സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു

'17കാരന്റെ ജാമ്യം റദ്ദാക്കണം; പൊലീസ് വേണ്ടതെല്ലാം ചെയ്തു; ഇനി ഹൈക്കോടതിയാണ് തീരുമാനിക്കേണ്ടത്'

പുലര്‍ച്ചെ യാത്രക്കിടെ സ്ലീപ്പര്‍ കോച്ചില്‍ കയറി പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

6, 6, 6, 6, 6, 6, 6, 6... 27 സിക്‌സ്, 22 ഫോര്‍... ടി20യില്‍ 17കാരന്റെ '278 റണ്‍സ്'!!!

'വേദനിപ്പിച്ചതില്‍ മാപ്പ് തരണം'... കിലിയന്‍ എംബാപ്പെ