India

വരന് പുരുഷത്വമില്ലെന്ന് ആദ്യരാത്രിയില്‍ വധു; ഭാര്യയെ പൊതിരെത്തല്ലി ഭര്‍ത്താവ്

ആദ്യരാത്രിയില്‍ പുരുഷത്വമില്ലെന്ന് പരാതി പറഞ്ഞതിന് ഭാര്യയെ പൊതിരെത്തല്ലി ഭര്‍ത്താവ്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആദ്യരാത്രിയില്‍ പുരുഷത്വമില്ലെന്ന് പരാതി പറഞ്ഞതിന് ഭാര്യയെ പൊതിരെത്തല്ലി ഭര്‍ത്താവ്. മാരകമായ ദണ്ഡും മറ്റും ഉപയോഗിച്ചുളള ആക്രമണത്തില്‍ പരുക്കേറ്റ ഭാര്യ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ഭര്‍ത്താവിന് എതിരെ പൊലീസ് കേസെടുത്തു. 

ആന്ധ്രാ പ്രദേശ് ചിറ്റൂര്‍ ജില്ലയിലെ നെല്ലൂരില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആദ്യരാത്രിയില്‍ നവവധുവും എംബിഎ ബിരുദധാരിയുമായ സൈലജ റെഡ്ഡിയെ വരന്‍ രാജേഷ് റെഡ്ഡി മര്‍ദിക്കുകയായിരുന്നു. വിവാഹം ശേഷം ആദ്യരാത്രി വധുവിന്റെ വീട്ടിലായിരുന്നു. പുരുഷത്വമില്ലെന്ന് ഭാര്യ അവരുടെ വീട്ടുകാരോട് പരാതി പറഞ്ഞതില്‍ അരിശംപൂണ്ടായിരുന്നു ആക്രമണം.ദണ്ഡ് പോലെയുളള മാരകമായ ആയുധം ഉപയോഗിച്ചും മര്‍ദിച്ചതിനെ തുടര്‍ന്ന് ഗുരുതമായി പരുക്കേറ്റ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് അറിഞ്ഞതിന് പിന്നാലെ രാജേഷ് റെഡ്ഡിയെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:  ആദ്യരാത്രിയില്‍ സൈലജ റെഡ്ഡിയോട് തനിക്ക് ആകെ സംഭ്രമമാകുന്നുവെന്ന്  ഭര്‍ത്താവായ രാജേഷ് പറഞ്ഞു . ഇത് തെറ്റിദ്ധരിച്ച സൈലജ മുറിക്ക് പുറത്തുപോകുകയും, ഭര്‍ത്താവിന് പുരുഷത്വമില്ലെന്ന് വീട്ടുകാരോട് ധരിപ്പിക്കുകയും ചെയ്തു. ഭാര്യ പരാതി പറഞ്ഞതില്‍ രോഷം പൂണ്ട ഭര്‍ത്താവ് ഭാര്യയെ ഒരു ദയയുമില്ലാതെ പൊതിരെത്തല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മര്‍ദനത്തിന്റെ ആഘാതത്തില്‍ സൈലജയുടെ മുഖം വികൃതമായി.  ദണ്ഡ് ഉപയോഗിച്ചുളള മര്‍ദനത്തില്‍ വേദന കൊണ്ട് പുളഞ്ഞ മകളുടെ മുറവിളി കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ െൈസലജയെ രക്ഷിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

SCROLL FOR NEXT