India

വാക്കുതര്‍ക്കം; യുവാവ് ഭാര്യയെ കനാലിലെറിഞ്ഞു 

യുവാവിനെതിരെ പൊലീസ് കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

കുരുക്ഷേത്ര: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ കാനാലിലെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു.  ഭർത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന് യുവതി മൊഴിനല്‍കിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം.

കിര്‍മാച്ചിലെ കനാലില്‍ യുവതി വീണുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തു. ചോദ്യം ചെയ്യലിൽ ഭർത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന് യുവതി മൊഴിനല്‍കി. യുവതി അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞദിവസം ഇരുവർക്കുമിടയിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഭര്‍ത്താവ് യുവതിയെ ദണ്ഡ് കൊണ്ട് തലയ്ക്കടിച്ചു. അടിയുടെ ആഘാതത്തില്‍ അബോധാവസ്ഥയിലായ യുവതിയെ കനാലിലേക്ക് എറിയുകയായിരുന്നു.സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

SCROLL FOR NEXT