India

വാരാണസിയില്‍ രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ കരിഓയില്‍ ഒഴിച്ചു; പാലൊഴിച്ച് ശുദ്ധീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനദിവസം തന്നെയായിരുന്നു രാജീവ് ഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

വാരാണസി: വാരാണസിയില്‍ സ്ഥാപിച്ചിരുന്ന മുന്‍പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ പ്രതിമയില്‍ കരി ഓയില്‍ ഒഴിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനദിവസം തന്നെയായിരുന്നു രാജീവ് ഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണം ഉണ്ടായത്.  ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ജില്ലാ ഭരണകൂടം പ്രതിമ വൃത്തിയാക്കി. വിവരം അറിഞ്ഞെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലൊഴിച്ച് പ്രതിമ ശുദ്ധീകരിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. 

ഉദ്യേഗസ്ഥരെല്ലാം പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി തിരക്കിലാണെന്നും പ്രതിമയില്‍ കരിഓയില്‍ ഒഴിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

സാധാരണ കാപ്പി കുടിച്ചു മടുത്തോ? അൽപം ട്വിസ്റ്റ് ആയാലോ? കോഫിയെ ഹെൽത്തി ആക്കുന്ന 5 ചേരുവകൾ

GATE സ്കോറുണ്ടോ?, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

'ജസ്റ്റിൻ സെൽവരാജ് എസ് ജെ സൂര്യ ആയത് ഇങ്ങനെ'; പേരിന് പിന്നിലെ കഥ പറഞ്ഞ് നടൻ

തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; അയൽവാസി കസ്റ്റഡിയിൽ