India

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതീ യുവാക്കള്‍ ട്രെയിനിനു മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്തു

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ യുവതിയുവാക്കള്‍  ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

വിജയവാഡ: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ യുവതിയുവാക്കള്‍  ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ പ്രകാസം ജില്ലയിലാണ് സംഭവം. ബേട്ടുള സന്ദീപ് (22), ഭോഗിറെഡ്ഡി മൗനിക (20) എന്നിവരാണ് ആത്മഹത്യ ചെയ്തത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ചൊവ്വാഴ്ചയായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. 

വേട്ടപാലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ബുധനാഴ്ച ഇരുവരുടേയും മൃതദേഹം പൊലീസ് കണ്ടെടുക്കുകയായിരുന്നു. ഇവര്‍ ചിരളയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികളായിരുന്നു. ബേട്ടുള മൂന്നാം വര്‍ഷവും ബോഗിറെഡ്ഡി രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയുമായിരുന്നു. ഇരുവരുടേയും പ്രണയത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ചൊവ്വാഴ്ച വീടുവിട്ടിറങ്ങിയ ഇരുവരും വിജയവാഡയിലെത്തി രജിസ്റ്റര്‍ വിവാഹം നടത്തി. രാത്രി സുഹൃത്തുക്കള്‍ക്ക് തങ്ങള്‍ മരിക്കുകയാണെന്നു കാണിച്ച് ഇരുവരും സന്ദേശമയച്ചിരുന്നു.

തുടര്‍ന്ന് വേട്ടപാലം റെയില്‍വേ സ്‌റ്റേഷനിലെത്തി ഇരുവരും ട്രെയിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു. കൈകള്‍ കോര്‍ത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാതാപിതാക്കളെ സമീപിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാകാം ഇരുവരും ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

മുസ്ലീം ലീഗിന്റെ സ്വന്തം മലപ്പുറം, വിള്ളല്‍ വീഴുമോ യുഡിഎഫ് കോട്ടയില്‍?

കെ സുധാകരാ... നേതാവേ...; കണ്ണൂരില്‍ സണ്ണി ജോസഫിനെതിരെ പന്തംകൊളുത്തി പ്രകടനം, തെരുവിലിറങ്ങി പ്രവര്‍ത്തകര്‍

'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

SCROLL FOR NEXT