India

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രതിശ്രുത വരന്‍ കൊല്ലപ്പെട്ട നിലയിൽ; ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതി

ചുറ്റികകൊണ്ട് തലയ്ക്ക് അടിയേറ്റ് ക്രൂരമായി കൊലചെയ്യപ്പെട്ട നിലയിലായിരുന്നു മൃതദേഹം

Author : സമകാലിക മലയാളം ഡെസ്ക്


 
മുസഫര്‍നഗര്‍: വിവാഹത്തിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രതിശ്രുത വരനെ ക്രൂരമായി കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. ചാപ്പര്‍ ഗ്രാമത്തില്‍ നിന്നുള്ള രാജീവിന്റെ (25)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ചുറ്റികകൊണ്ട് തലയ്ക്ക് അടിയേറ്റ് ക്രൂരമായി കൊലചെയ്യപ്പെട്ട നിലയിലായിരുന്നു മൃതദേഹം. അടുത്തുള്ള പാടത്തില്‍ നിന്നും കണ്ടെത്തിയ മൃതദേഹത്തില്‍ നിരവധി മുറിവുകളും ഉണ്ടായിരുന്നു. നവംബര്‍ 19ന് രാജീവിന്റെ വിവാഹം നടക്കാനിരിക്കെയാണ് മരണം.

ഒക്ടോബര്‍ 29 മുതലാണ് രാജീവിനെ കാണാതായത്. ആര്യകാന്ത് എന്നയാളാണ് കൊലയ്ക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ അക്രമി നാല് വീഡിയോ ക്ലിപ്പുകളിലായി പകര്‍ത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT