India

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യാനയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനു ശേഷം മൃതദേഹം വികൃതമാക്കി

ഹരിയാനയിലെ റോതകില്‍ യുവതിയെ  ഏഴു പേര്‍  ചേര്‍ന്ന് ബലാത്സംംഘം ചെയ്ത് മൃതദേഹം വികൃതമാക്കി വഴിയരികില്‍ ഉപേക്ഷിച്ചു.

സമകാലിക മലയാളം ഡെസ്ക്

റോതക്: ഹരിയാനയിലെ റോതകില്‍ യുവതിയെ  ഏഴു പേര്‍  ചേര്‍ന്ന് ബലാത്സംംഘം ചെയ്ത് മൃതദേഹം വികൃതമാക്കി വഴിയരികില്‍ ഉപേക്ഷിച്ചു. ഹരിയാനയിലെ റോതകില്‍ മേയ് ഒന്‍പതിന് നടന്ന സംഭവം കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയതോടെയാണ് പുറം ലോകമറിയുന്നത്. വാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വിദ്വേഷത്തിലാണ് യുവതിയുടെ അയല്‍ക്കാരനായ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് കൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. 

ഒരു വര്‍ഷമായി യുവാവ് വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവതിയെ ശല്യം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കൂടാതെ പ്രതി കൂട്ടുകാരോടൊപ്പം യുവതിയുടെ വീട്ടിലെത്തുകയും  വഴക്കുണ്ടാവുകയും ചെയ്തിരുന്നു. ശല്യം സഹിക്കാതെ യുവതി ഇയാളെ തല്ലിയിരുന്നതായും പോലീസ് പറഞ്ഞു. ഇതിന്റെ പ്രതികാരമായാണ് ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി കൂട്ടബലാത്സംഗം നടത്തിയതിനു ശേഷം കൊലപ്പെടുത്തിയത്.

യുവതി ജോലി ചെയ്തിരുന്ന സ്വകാര്യ കമ്പനിക്കു മുന്നില്‍ നിന്നാണ് ആറുപേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയത്. ആളില്ലാത്ത സ്ഥലത്ത് വെച്ച് ബലാത്സംഘം ചെയ്യുകയും സംഭവത്തിനു ശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ശരീരം വികൃതമാക്കിയതായും പോലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസില്‍ ഹിന്ദു ആധിപത്യം, യുഡിഎഫില്‍ ലീഗ്'; സാമുദായിക സന്തുലനത്തിനു മാണി വിഭാഗം വേണം, നീക്കത്തിനു പിന്നില്‍ സഭയിലെ മൂന്നു ബിഷപ്പുമാര്‍

'നമ്പർ വിട്ടു കളയല്ലേ ലാലേട്ടാ...', പുത്തൻ കാറിന്റെ നമ്പറും 2255; നടന്നത് വാശിയേറിയ ലേലം

പാമ്പാക്കുടയില്‍ എല്‍ഡിഎഫ്, മൂത്തേടത്ത് യുഡിഎഫിന് വിജയം

700 റണ്‍സ്! വിജയ് ഹസാരെ ട്രോഫിയില്‍ റെക്കോര്‍ഡിട്ട് ദേവ്ദത്ത് പടിക്കല്‍

വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ക്കകം കേരളത്തില്‍ വിസ്മയങ്ങള്‍ ഉണ്ടാവും, ദയവ് ചെയത് ഇപ്പോള്‍ ചോദിക്കരുത്: വി ഡി സതീശന്‍

SCROLL FOR NEXT