India

'വിവേകാനന്ദന്റെ ചിത്രവും സന്ദേശങ്ങളും വീടുകളില്‍ തൂക്കിയിടു'; 35 വര്‍ഷം ബിജെപി ഭരിക്കുമെന്ന് ബിപ്ലബ് ദേബ്

സ്വാമി വിവേകാനന്ദന്റെ ചിത്രങ്ങളുംസന്ദേശങ്ങളും വീടുകളില്‍ തുക്കിയാല്‍ അടുത്ത 35 വര്‍ഷം ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ തുടരുമെന്ന് ബിപ്ലബ് കുമാര്‍ ദേബ്

Author : സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: സ്വാമി വിവേകാനന്ദന്റെ ചിത്രങ്ങളുംസന്ദേശങ്ങളും വീടുകളില്‍ തുക്കിയാല്‍ അടുത്ത 35 വര്‍ഷം ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ തുടരുമെന്ന് ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു. ഇതിനായി മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറിയിറങ്ങി ചിത്രങ്ങള്‍ വിതരണം ചെയ്യണമെന്നും എല്ലാ വീടുകളിലും തൂക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

എന്റെ ഗ്രാമത്തില്‍ പോലും വീടുകളിലെ ചുവരുകളില്‍ കമ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ ചിത്രങ്ങള്‍ തൂക്കിയിട്ടത് താന്‍ കണ്ടിട്ടുണ്ട്. ദേവന്‍മാരുടെ ചിത്രങ്ങള്‍ക്ക് പകരം വീടുകളില്‍ ജ്യോതി ബസു, സ്റ്റാലിന്‍, മാവോ എന്നിവരുടെ ചിത്രങ്ങളാണ്. കഴിഞ്ഞ രണ്ടരവര്‍ഷത്തിനുള്ളില്‍ വിവേകാനന്ദന്റെ ചിത്രം ആരെങ്കിലും വീടുകളില്‍ തൂക്കിയിട്ടുണ്ടോ?. നമ്മുടെ സംസ്‌കാരവും പ്രത്യയശാസ്ത്രവും കാത്തുസൂക്ഷിച്ചാല്‍ അടുത്ത 35 വര്‍ഷം ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്ന് ദേബ് പറഞ്ഞു. 

കുറച്ചുമാത്രം സംസാരിക്കുകയും തന്റെ ജോലിയില്‍ ആത്മാര്‍ത്ഥമായി ശ്രദ്ധിക്കുവാനുമാണ് വിവേകാന്ദന്‍ പറഞ്ഞത്. ആവശ്യമില്ലാതെ കൂടുതല്‍ ശബ്ദിച്ചാല്‍ നമ്മുടെ ഊര്‍ജ്ജം നഷ്ടമാകും. അതുകൊണ്ട് ആരും ഊര്‍ജ്ജം നഷ്ടപ്പെടുത്തരുതെന്നും ദേബ് പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT