India

വിശപ്പ് സഹിക്കാതെ മുള്ളങ്കിക്കിഴങ്ങ് പറിച്ചുതിന്നു ; ദളിത് കുട്ടികളെ മർദ്ദിച്ച് ന​ഗ്നരാക്കി നടത്തി

എ​ട്ടി​നും പ​ത്തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള അ​ഞ്ചു കു​ട്ടി​ക​ളെ​യാ​ണ് ക​ർ​ഷ​ക​ൻ  ക്രൂരമായി മ​ർ​ദി​ച്ച​ത്.  വിവസ്ത്രരാക്കി മൂന്നു കിലോമീറ്ററോളം നടത്തി

സമകാലിക മലയാളം ഡെസ്ക്

അമൃത്സർ : വി​ശപ്പ് സഹിക്കാതായപ്പോൾ വ​യ​ലി​ൽ​നി​ന്ന് മുള്ളങ്കിക്കിഴങ്ങ് പറിച്ചുതിന്ന ദളിത് കുട്ടികളെ മർദ്ദിക്കുകയും വിവസ്ത്രരാക്കി നടത്തിക്കുകയും ചെയ്തു. പഞ്ചാബിലെ അമൃത്സർ സോഹിയാൻ കാല ​ഗ്രാമത്തിലാണ് സംഭവം. എ​ട്ടി​നും പ​ത്തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള അ​ഞ്ചു കു​ട്ടി​ക​ളെ​യാ​ണ് ക​ർ​ഷ​ക​ൻ കിഴങ്ങ് മോഷ്ടിച്ചു എന്നാരോപിച്ച് ക്രൂരമായി മ​ർ​ദി​ച്ച​ത്.  

പട്ടം പറത്തുകയായിരുന്ന കുട്ടികൾ കളിച്ച് വയലിനരികിലെത്തി. കളിച്ചുതളർന്ന കുട്ടികൾ വിശപ്പ് സഹിക്കാനാകാതെ വയലിൽ ഇറങ്ങി മുള്ളങ്കികിഴങ്ങുകൾ പറിച്ചുതിന്നു. ഇതുകണ്ട കർഷകൻ കുട്ടികളെ മർദ്ദിക്കുകയും, വിവസ്ത്രരാക്കി മൂന്നു കിലോമീറ്ററോളം നടത്തുകയുമായിരുന്നു. ഇതുകണ്ട വഴിയാത്രക്കാരൻ സംഭവം വീഡിയോയിൽ പകർത്തുകയും. കുട്ടികളെ കർഷകന്റെ കയ്യിൽ നിന്നും രക്ഷിക്കുകയുമായിരുന്നു. 

വസ്ത്രങ്ങൾ ഊരിവാങ്ങിയ കർഷകൻ ഇത് തിരികെ നൽകാൻ കൂട്ടാക്കിയില്ല. പിന്നീട് കർഷകന്റെ പിതാവാണ് വസ്ത്രം തിരികെ നൽകിയതെന്ന് കുട്ടികൾ പറഞ്ഞു. പാവപ്പെട്ട വീട്ടിലെ കുട്ടികളാണ് ഇവരെന്നും, കർഷകൻ വളരെ ദയയില്ലാതെയാണ് കുട്ടികളോട് പെരുമാറിയതെന്നും പൊലീസ് അധികൃതർ സൂചിപ്പിച്ചു. 

വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ, ആരോപണ വിധേയനായ കർഷകൻ ഒളിവിൽ പോയി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT