India

വീടാകെ മുളക് പൊടി വിതറി; ആന്ധ്രപ്രദേശില്‍ 60കാരിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്നു

ആന്ധ്രാപ്രദേശില്‍ അറുപത് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ആന്ധ്രാപ്രദേശില്‍ അറുപത് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു. ഈസ്റ്റ് ഗോദാവരിയിലെ വീട്ടിലാണ്  മധ്യവയസ്‌കയുടെ മൃതദേഹം കണ്ടെടുത്തത്. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വീടാകെ മുളക് പൊടി വിതറിയിരുന്നതായി എസ്പി നയീം അസ്മി പറഞ്ഞു. ഇന്നലെ രാത്രിയിലാണ് വീട്ടമ്മ കൂട്ടബലാത്സംഗത്തിന് ശേഷം ക്രൂരമായി കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭിച്ചതായും നയീം പറഞ്ഞു.

രാജ്യത്ത് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിന്റ നിരവധി വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. യുപിയില്‍ 70 കാരിയും ഒഡീഷയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും പീഡിപ്പിക്കപ്പെട്ട സംഭവങ്ങളില്‍ രാജ്യത്ത് പ്രതിഷേധം കനക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് തെലങ്കാനയില്‍ 26 കാരിയായ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ശേഷം ക്രൂരമായി കൊല്ലപ്പെട്ടത്. 10 വയസ്സില്‍ താഴെയുള്ള കുട്ടികളും ലൈംഗികപീഡനത്തിന് ഇരയായി കൊല്ലപ്പെടുന്ന വാര്‍ത്തകളാണ മാധ്യമങ്ങളില്‍ നിറയുന്നത്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT