India

വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഭരണഘടന മാറ്റിയെഴുതും; ബിജെപി നേതാവിന്റെ പ്രസംഗം വിവാദത്തില്‍

വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഭരണഘടന മാറ്റിയെഴുതും; ബിജെപി നേതാവിന്റെ പ്രസംഗം വിവാദത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഭരണഘടന മാറ്റിയെഴുതുമെന്ന് പാര്‍ട്ടി നേതാവും മഹരാഷ്ട്രയിലെ വനിതാ ശിശുക്ഷേമ മന്ത്രിയുമായ പങ്കജ മുണ്ടെ. ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയിലാണ് പങ്കജ മുണ്ടെ വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തുവന്നു.

ബീഡില്‍ ബിജെപി സ്ഥാനാര്‍ഥി പ്രീതം മുണ്ടെയുടെ തെരഞ്ഞെടുപ്പു റാലിയിലാണ് പങ്കജ മുണ്ടെ നടത്തിയ പ്രസംഗം ഇങ്ങനെ: ''ലോക്‌സഭയില്‍ നമുക്കു ചെയ്യാനുള്ള ജോലി എന്തൊക്കെയെന്നു നോക്കൂ. ഡോ. ബിആര്‍ അംബേദ്കറാണ് ഭരണഘടന എഴുതിയത്. അതു നമുക്കു മാറ്റിയെഴുതണം. പുതിയ ബില്ലുകള്‍ അവതരിപ്പിക്കണം. പുതിയ നിയമങ്ങളുണ്ടാക്കണം. അതിനൊക്കെ കഴിവുള്ള ഒരാളെയാവണം നമ്മള്‍ ലോക്‌സഭയിലേക്ക് അയക്കേണ്ടത്''

പങ്കജ മുണ്ടെ ആരോപണ വിധേയയായ മിഠായി കുംഭകോണം പരാമര്‍ശിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് എന്‍സിപിയിലെ ധനഞ്ജയ് മുണ്ടെ പ്രസംഗത്തോടു പ്രതികരിച്ചത്. ഭരണഘടന മാറ്റി എഴുതല്‍ മിഠായി തിന്നുംപോലെ ചെയ്യാവുന്ന കാര്യമല്ലെന്ന് ധനഞ്ജയ മുണ്ടെ പറഞ്ഞു. ആരും അതിനെക്കുറിച്ച് സ്വപ്‌നം കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മുണ്ടെയുടെ പ്രസംഗത്തിലൂടെ ബിജെപിയുടെ യഥാര്‍ഥ മുഖം പുറത്തായെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് കുറ്റപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

'ഉർവശിയുടെ വലിയൊരു ഫാൻ ആണ് ഞാൻ; 'ഉള്ളൊഴുക്കി'ലെ പെർ‌ഫോമൻസ് കണ്ടിട്ട് അത്ഭുതപ്പെട്ടു പോയി'

വെള്ളക്കെട്ടില്‍ മുങ്ങി തിരുവനന്തപുരം നഗരം; തീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

'ചിലയാളുകൾ ഭയങ്കര സൈലന്റ് ആയിരിക്കും, പക്ഷേ അവർ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും; വിജയ് അതുപോലെയാണ്'

ചോറ് കൊടുക്കുമ്പോള്‍ മരിച്ചെന്ന് മൊഴി; ഒന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍; അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്

SCROLL FOR NEXT