India

വെളിപ്പെടുത്തലുമായി തമിഴ് നടി വരലക്ഷ്മി ശരത്കുമാര്‍

ചാനല്‍ മേധാവിയില്‍ നിന്നുമുണ്ടായ മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തലുമായി വരലക്ഷ്മി ശരത്കുമാര്‍ 

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സിനിമാ ലോകത്ത് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി മറ്റ് തെന്നിന്ത്യന്‍ നടിമാരും. കൊച്ചിയില്‍ ഭാവനയ്ക്ക് നേരെ ആക്രമണം ഉണ്ടയതിന് പിന്നാലെയാണ് തങ്ങള്‍ക്ക് നേരെ ഉയരുന്ന സുരക്ഷ ഭീഷണികളെ കുറിച്ച് പ്രതികരിച്ച് നടിമാര്‍ രംഗത്തെത്തുന്നത്.

ഒരു  പ്രമുഖ ടെലിവിഷന്‍ ചാനല്‍ മേധാവിയുടെ ഭാഗത്തു നിന്നും തനിക്ക് നേരിട്ട മോശം അനുഭവത്തെ കുറിച്ച് തമിഴ് നടി വരലക്ഷ്മി ശരത്കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. പ്രോഗ്രാമുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തേക്കെവിടേക്കെങ്കിലും പോകാമെന്നായിരുന്നു ചാനല്‍ മേധാവിയുടെ ക്ഷണം. 

ചാനല്‍ മേധാവിയുടെ ഉദ്ധേശം മനസിലാക്കിയ താന്‍ ഒഴിഞ്ഞു മാറുകയായിരുന്നെന്നും വരലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു. ചാനല്‍ മേധാവിയുടെ പേരും, മറ്റ് വിവരങ്ങളും ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല.
സ്ത്രീ സുരക്ഷ എന്നത് ഒരു തമാശയായി മാറിയിരിക്കുകയാണ്. സിനിമയില്‍ ഗ്ലാമറസ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതു കൊണ്ട് ജീവിതത്തില്‍ തന്നെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും വരലക്ഷ്മി വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

SCROLL FOR NEXT