India

വേദമന്ത്രധ്വനിയാല്‍ സിംലയില്‍ ബിജെപി മേയര്‍ സത്യപ്രതിജ്ഞ ചെയ്തു

സത്യപ്രതിജ്ഞ ചെയ്യാന്‍ ജ്യോതിഷികള്‍ കണ്ടെത്തിയ നല്ല ദിവസം ഇന്നായതിനാലാണ് സത്യപ്രതിജ്ഞ നീണ്ടത് - സ്ഥാനമേറ്റടുക്കുന്നതിന് മുമ്പായി ഓഫീസില്‍ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സിംല: മന്ത്രധ്വനികള്‍ക്ക് പിന്നാലെ സിംല  മേയര്‍ കുസുമം സദ്‌റാത്, ഡെപ്യൂട്ടി മേയര്‍ രാകേഷ് കുമാര്‍ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സത്യപ്രതിജ്ഞ ചെയ്യാന്‍ ജ്യോതിഷികള്‍ കണ്ടെത്തിയ നല്ല ദിവസം ഇന്നായതിനാലാണ് സത്യപ്രതിജ്ഞ നീണ്ടത്. 31 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ബിജെപി വിജയവഴിയിലെത്തിയത്. 

സ്ഥാനമേറ്റടുക്കുന്നതിന് മുമ്പായി ഓഫീസില്‍ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഇരുവരും കൂടിക്കാഴ്ച നടത്തി. ഒരു അജണ്ട മുന്നോട്ട് വെച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ആ അജണ്ടയാണ് ഞങ്ങളുടെ നയമെന്നും മേയര്‍ പറഞ്ഞു. കുടിവെള്ളപ്രശ്‌നമാണ് നാട് അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നമെന്നും എല്ലാവര്‍ക്കും ശുദ്ധജലം നല്‍കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുകയെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. 

ചരിത്രത്തിലാദ്യമായാണ് കോര്‍പ്പറേഷന്‍ ബിജെപി സ്വന്തമാക്കുന്നത് . ആകെയുള്ള 34 സീറ്റുകളില്‍ ഇതുവരെ 17 സീറ്റുകള്‍ ബിജെപി നേടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'