India

വേനലവധി കഴിഞ്ഞ് സുപ്രിംകോടതി നാളെ തുറക്കും ; ശബരിമല, റഫാൽ അടക്കം വിധി കാത്ത് നിർണായക കേസുകൾ

ഏറെ കാലത്തിന് ശേഷം 31 ജഡ്ജിമാരുമായി സുപ്രിംകോടതി പ്രവർത്തിക്കുന്നു എന്ന സവിശേഷതയും ഇത്തവണയുണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: ആ​റാ​ഴ്​​ച​ത്തെ വേ​ന​ല​വ​ധി ക​ഴി​ഞ്ഞ്​ സുപ്രിംകോടതി നാളെ തുറക്കും. ശബരിമല, അയോധ്യ ഭൂമി തർക്കം, റഫാൽ കേസിലെ പുനഃപരിശോധന ഹർജികൾ, രാഹുൽ​ഗാന്ധിക്കെതിരായ കോടതി അലക്ഷ്യ കേസ് തുടങ്ങിയവ പരി​ഗണനയ്ക്ക് വരും. ഈ കേസുകളിൽ വിധി ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​​ഗോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 31 ജ​ഡ്​​ജി​മാ​ര​ട​ങ്ങി​യ​താ​ണ്​ സു​പ്രീം​കോ​ട​തി​യി​ലെ ഫു​ൾ കോ​ർ​ട്ട്. ഏറെ കാലത്തിന് ശേഷം 31 ജഡ്ജിമാരുമായി സുപ്രിംകോടതി പ്രവർത്തിക്കുന്നു എന്ന സവിശേഷതയും ഇത്തവണയുണ്ട്. സുപ്രിംകോടതിയുടെ പരമാവധി ജഡ്ജിമാരുടെ എണ്ണം 31 ആണ്. 

ശബരിമല സ്ത്രീപ്രവേശന കേസിൽ പുനപരിശോധന ഹർജികളിൽ വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്.  റ​ഫാ​ൽ കേ​സി​ന്റെ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ളിലും വിധി പുറപ്പെടുവിക്കാനുണ്ട്. മുൻ കേ​​​ന്ദ്ര​മ​ന്ത്രി ജ​സ്വ​ന്ത്​ സി​ൻ​ഹ, അ​രു​ൺ ഷൂ​റി, പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ എ​ന്നി​വ​രാ​ണ്​ റ​ഫാ​ൽ കേ​സി​ൽ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ന​ൽ​കി​യ​ത്.  2018 ഡി​സം​ബ​ർ 14ലെ ​വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ്​ ഹ​ര​ജി​ക്കാ​രു​ടെ ആ​വ​ശ്യം. 

‘കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണ്’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി കോ​ട​തി​യെ പ​രാ​മ​ർ​ശി​ച്ച​തി​നെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ കേ​സ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബ​ഞ്ചാ​ണ്​ പ​രി​ഗ​ണി​ക്കു​ക. ബി.​ജെ.​പി നേ​താ​വും എം.​പി​യു​മാ​യ മീ​നാ​ക്ഷി ലേ​ഖി​യാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്.  ഈ ​കേ​സി​ൽ രാ​ഹു​ൽ ഗാ​ന്ധി കോ​ട​തി​യോ​ട്​ നി​രു​പാ​ധി​കം മാ​പ്പ​പേ​ക്ഷി​ച്ചി​രു​ന്നു.  

രാ​ഷ്​​ട്രീ​യ​മാ​യി ഏ​റെ മാ​ന​ങ്ങ​ളു​ള്ള രാ​മ​ജ​ന്മ​ഭൂ​മി- ബാ​ബ​രി മ​സ്​​ജി​ദ്​ ഭൂ​മി ത​ർ​ക്ക കേ​സ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചാ​ണ്​ പ​രി​ഗ​ണി​ക്കു​ക. കേസിൽ സുപ്രിംകോടതി മുൻ ജഡ്ജി ജ​സ്​​റ്റി​സ്​ എ​ഫ്.​എം.​ഐ ഖ​ലീ​ഫു​ള്ള അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ മധ്യസ്ഥ സമിതിയെ കോടതി നിയോ​ഗിച്ചിരുന്നു.  ശ്രീ​ശ്രീ ര​വി​ശ​ങ്ക​റും, അ​ഭി​ഭാ​ഷ​ക​നാ​യ ശ്രീ​രാം പ​ഞ്ചു​വും ഉ​ൾ​പ്പെ​ട്ട സ​മി​തി അ​യോ​ധ്യ​ത​ർ​ക്കം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​മെ​ന്ന ശു​ഭാ​പ്​​തി വി​ശ്വാ​സ​ത്തി​ലാ​ണ്. ഈ ​കേ​സി​ന്​ ആ​ഗ​സ്​​റ്റ്​ 15 വ​രെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT