India

വോട്ടിങ് യന്ത്രം സൂക്ഷിച്ച കേന്ദ്രത്തിലേക്ക് കാറിടിച്ച് കയറ്റാന്‍ ശ്രമം; രണ്ട്‌പേര്‍ അറസ്റ്റില്‍

ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് കറുത്ത നിറത്തിലെ സ്‌കോര്‍പിയോ ആറംഗ സംഘം സ്‌കോര്‍പിയോ സ്‌ട്രോങ് റൂമിലേക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചതെന്ന്‌ പൊലീസ് പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന പ്രമോദ് യാദവ്, രുദ്ര ഖുശ്വ

Author : സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍: മധ്യപ്രദേശിലെ സാത്‌നയില്‍ വോട്ടിഷ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമിലേക്ക് എസ് യുവി ഇടിച്ചു കയറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് കറുത്ത നിറത്തിലെ സ്‌കോര്‍പിയോ ആറംഗ സംഘം സ്‌കോര്‍പിയോ സ്‌ട്രോങ് റൂമിലേക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചതെന്ന്‌ പൊലീസ് പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന പ്രമോദ് യാദവ്, രുദ്ര ഖുശ്വ എന്നിവരാണ് പിടിയിലായത്. 

നവംബര്‍ 30 നും ഈ കെട്ടിടത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. മതിലിന്റെ ഒരുഭാഗം അന്നത്തെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. അക്രമികളുടെ വാഹനം പിടിച്ചെടുത്തതായും സംഘത്തിലുള്ള മറ്റുള്ളവരെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. 

 വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പലയിടത്തും അട്ടിമറിക്ക് ശ്രമം നടക്കുന്നുവെന്നും കോണ്‍ഗ്രസ് നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. സ്‌ട്രോങ് റൂമുകള്‍ പൂട്ടി സീല് വയ്ക്കാതിരുന്നതും സിസിടിവികള്‍ പ്രവര്‍ത്തന രഹിതമായതും നേരത്തേ വാര്‍ത്തയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി