India

വോട്ടു ചെയ്യാനെത്തിയ ബിജെപി നേതാവിന് പട്ടേല്‍ സമുദായക്കാരുടെ കൂക്കിവിളി (വിഡിയോ)

ഗുജറാത്തില്‍ വോട്ടു ചെയ്യാനെത്തിയ ബിജെപി നേതാവിനെ പട്ടേല്‍ സമുദായക്കാര്‍ കൂവിവിളിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ജുനഗഡ്: ഗുജറാത്തില്‍ വോട്ടു ചെയ്യാനെത്തിയ ബിജെപി നേതാവിനെ പട്ടേല്‍ സമുദായക്കാര്‍ കൂവിവിളിച്ചു. ജുനഗഡിലെ ബൂത്തില്‍ വോട്ടുചെയ്യാനെത്തിയ ബിജെപി നേതാവ് രേഷ്മ പട്ടേലിനെയാണ് പട്ടീദാര്‍ സമുദായ പ്രവര്‍ത്തകര്‍ കൂവിവിളിച്ചത്.

പട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേലിന്റെ അടുത്ത അനുയായിയായി അറിയപ്പെട്ടിരുന്ന രേഷ്മ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതിലുള്ള രോഷമാണ് പട്ടീദാര്‍ പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്. ഇവര്‍ വോട്ടുചെയ്യാനെത്തിയപ്പോള്‍ മുദ്രാവാക്യം വിളിച്ചും കൂവിവിളിച്ചുമാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്. 

എന്നാല്‍ പട്ടീദാര്‍  പ്രവര്‍ത്തകരുടെ 'സ്വീകരണത്തെ' അതേ നാണയത്തില്‍ സ്വീകരിച്ച രേഷ്മ അവിടെ നിന്നു ഭാരത് മാതാകി എന്നു മുദ്രാവാക്യം വിളിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

ഇടതുമുന്നണി തുടര്‍ഭരണം നേടും, ഒരാശങ്കയുമില്ല; പിണറായിയുടേത് കരുത്തുറ്റ നേത്യത്വം; ടി പി രാമകൃഷ്ണന്‍

'ഹൈദരാബാദിനെ പൂട്ടിക്കെട്ടി'; അംഗ്കൃഷിന് അർധ സെഞ്ച്വറി, കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവര്‍ധന; ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുന്നു: മുഖ്യമന്ത്രി

SCROLL FOR NEXT