India

വോട്ടെടുപ്പ് പുലര്‍ച്ചെ അഞ്ചുമണിക്ക് ആരംഭിക്കണം ; സുപ്രിംകോടതിയില്‍ ഹര്‍ജി ; തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം

രണ്ട് അഭിഭാഷകരാണ്സുപ്രിംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇനിയുള്ള ഘട്ടങ്ങളിലെ  വോട്ടെടുപ്പ് ആരംഭിക്കുന്നത് പുലര്‍ച്ചെ അഞ്ചു മണിയ്ക്ക് ആക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. രണ്ട് അഭിഭാഷകരാണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം സ്വീകരിക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. 

റമദാന്‍ മാസം ആയതിനാല്‍ വോട്ടെടുപ്പ് ആരംഭിക്കുന്നത് നിലവിലെ സമയമായ രാവിലെ ഏഴു മണിക്ക് പകരം പുലര്‍ച്ചെ നാലരയ്‌ക്കോ അഞ്ചു മണിക്കോ ആരംഭിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. റമദാന്‍ നോമ്പായതിനാല്‍ രാവിലെ  മുതല്‍ വൈകീട്ട് വരെ ഭക്ഷണമോ ജലപാനമോ ഇല്ലാതെ വ്രതാനുഷ്ഠാനത്തിലായിരുക്കും ബഹുഭൂരിപക്ഷം മുസ്ലിങ്ങളും.

നിലവില്‍ കടുത്ത ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥയില്‍ പകല്‍ സമയം പോളിംഗ് ബൂത്തിലെത്തി ക്യൂ നിന്ന് വോട്ടു രേഖപ്പെടുത്തുക മുസ്ലിങ്ങള്‍ക്ക് അസൗകര്യമാണ്. മാത്രമല്ല, വ്രതത്തിലായതിനാല്‍ ദീര്‍ഘനേരം വെയിലത്ത് നില്‍ക്കുമ്പോള്‍ നിര്‍ജലീകരണം അടക്കമുള്ള പ്രശ്‌നങ്ങളും ശാരീരിക അസ്വാസ്ഥ്യങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ട വോട്ടെടുപ്പ് മെയ് ആറ്, 12, 19 തീയതികളിലാണ് നടക്കുന്നത്. വോട്ടെണ്ണല്‍ മെയ് 23 നും നടക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും'; രാജ്യം പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി