India

വോട്ട് കിട്ടാന്‍  ശവമഞ്ചം ചുമക്കും, തുണിയുമലക്കും; തെലങ്കാനയില്‍ ജനങ്ങളെ 'സേവിച്ച്' സ്ഥാനാര്‍ത്ഥികള്‍ 

തിരഞ്ഞെടുപ്പ് കാലത്ത് വീടുകളിലെ വിശേഷാവസരങ്ങളില്‍ മാത്രമല്ല വേണമെങ്കില്‍ ബാര്‍ബര്‍ ഷോപ്പിലെത്തി താടി വടിക്കാനും, ധോബിമാര്‍ക്കൊപ്പം കൂടി തുണിയലക്കാനും വരെ സ്ഥാനാര്‍ത്ഥിമാര്‍ തയ്യാറാണെന്നാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തിരഞ്ഞെടുപ്പ് കാലത്ത് വീടുകളിലെ വിശേഷാവസരങ്ങളില്‍ മാത്രമല്ല വേണമെങ്കില്‍ ബാര്‍ബര്‍ ഷോപ്പിലെത്തി താടി വടിക്കാനും, ധോബിമാര്‍ക്കൊപ്പം കൂടി തുണിയലക്കാനും വരെ സ്ഥാനാര്‍ത്ഥിമാര്‍ തയ്യാറാണെന്നാണ് തെലങ്കാനയില്‍ നിന്നുള്ള വാര്‍ത്തകള്‍. ഒറ്റ നിര്‍ബന്ധമേയുള്ളൂ, വോട്ട് കിട്ടണം. അതിനായി പതിനെട്ടടവും പയറ്റാന്‍  തയ്യാറാണെന്നാണ്  ടിആര്‍എസ് സ്ഥാനാര്‍ത്ഥികള്‍ കാണിച്ചു തരുന്നത്. നിയമസഭ പിരിച്ചു വിട്ടതായി സ്പീക്കര്‍ പ്രഖ്യാപച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് മേളം വീണ്ടും സജീവമായത്. സഖ്യമുണ്ടാക്കുന്ന ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ മറ്റുള്ള പാര്‍ട്ടികളാരും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.


 
 നിയമസഭാ സ്പീക്കറായിരുന്ന എസ് മധുസൂദന ചാരിയാണ് പാര്‍ട്ടിയിലെ മറ്റ് അംഗങ്ങള്‍ക്ക് പ്രചരണത്തിനുള്ള മാതൃക കാണിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഭുപല്‍ഹള്ളി നിയോജക മണ്ഡലത്തില്‍ നിന്നാണ് ചാരി ജനവിധി തേടുന്നത്. പ്രചരണത്തിനായി ബാര്‍ബര്‍ഷോപ്പിലെത്തിയ ചാരി കടയിലെത്തിയയാളുടെ മുടിയും മുറിച്ച് താടിയും വടിച്ചാണ് മടങ്ങിയത്. ഇത് കൊണ്ടും തീര്‍ന്നില്ല, വീടിന് പുറത്തിരുന്ന് ഉച്ചഭക്ഷണം കഴിച്ചിരുന്ന വൃദ്ധന് വാരിക്കൊടുക്കുകയും ചെയ്തു. 

രണ്ട് വര്‍ഷം മുമ്പ് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വോട്ട് കിട്ടാന്‍ വേണ്ടി ശവമഞ്ചം ചുമക്കാന്‍ വരെ ചാരി തയ്യാറായിട്ടുണ്ടെന്നാണ് പാര്‍ട്ടിപ്രവര്‍ത്തകരും നാട്ടുകാരും പറയുന്നത്. ചാരിയെ അനുകരിക്കാന്‍ ശ്രമിച്ച് ടിആര്‍എസിലെ മറ്റ് നേതാക്കള്‍ സോഷ്യല്‍ മീഡിയയുടെ വ്യാപക പരിഹാസവും വാങ്ങിക്കൂട്ടിയിട്ടുണ്ട്. ശവമഞ്ചം ചിരിച്ചുകൊണ്ട് ചുമന്നതിനായിരുന്നു ഇത്.

വോട്ട് ചോദിക്കാനെത്തിയപ്പോള്‍ തുണി അലക്കിക്കൊണ്ട് നിന്ന സ്ത്രീയെ അലക്കാന്‍ സഹായിച്ചും കുളിച്ചുകൊണ്ട് നിന്നയാളെ സോപ്പ് തേപ്പിച്ചും തയ്യല്‍ക്കടയിലെത്തിയാല്‍ തയ്ച്ചുമാണ് മറ്റ് ടിആര്‍എസ് സ്ഥാനാര്‍ത്ഥികള്‍ വോട്ടഭ്യര്‍ത്ഥിക്കുന്നത്.  ഡിസംബര്‍ ഏഴിനാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. പതിനൊന്നിന് ഫലപ്രഖ്യാപനവും നടത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT