India

ശശികലയുടെ പോസ്റ്ററുകള്‍ പാര്‍ട്ടി ആസ്ഥാനത്തു നിന്ന് മാറ്റി

 ടി.ടി.വി ദിനകരനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ എഐഎഡിഎംകെ ആസ്ഥാനത്തു നിന്നും ശശികലയുടെ ചിത്രം പതിച്ച പോസ്റ്ററുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒഴിവാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  ടി.ടി.വി ദിനകരനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ എഐഎഡിഎംകെ ആസ്ഥാനത്തു നിന്നും ശശികലയുടെ ചിത്രം പതിച്ച പോസ്റ്ററുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒഴിവാക്കി. അണ്ണാ ഡിഎംകെ ആസ്ഥാനത്തുനിന്നു ശശികലയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന ഒപിഎസ് വിഭാഗത്തിന്റെ ആവശ്യാനുസരണമാണ് പോസ്റ്ററുകള്‍ മാറ്റിയത്. ഒപിഎസ് നേതാവ് ഇ മധുസൂദനാണ് പ്രസ്തുത ആവശ്യവുമായി മുന്നോട്ട് വന്നത്.​

പോസ്റ്ററുകള്‍ ഒഴിവാക്കിയതില്‍ സന്തോഷമുണ്ടെന്നും പാര്‍ട്ടിക്ക് പരിശുദ്ധി തിരിച്ചു കിട്ടിയെന്നും മധുസൂദനന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ നീക്കം പ്രചോദനവും സന്തോഷവും നല്‍കുന്നുവെന്നാണ് പനീര്‍സെല്‍വം പക്ഷം മാധ്യമ ഉപദേഷ്ടാവ് കെ സ്വാമിനാഥന്‍ പറഞ്ഞത്. 

ശശികലയെയും ദിനകരനെയും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയത് കൂടാതെ പോസ്റ്ററുകളും ഒഴിവാക്കിയത് ഒ.പി.എസ് പക്ഷവുമായി കൂടിച്ചേരുന്നതിെന്റ ആദ്യപടിയാണെന്ന് റിേപ്പാര്‍ട്ടുകളുണ്ട്. രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച് കേസിലാണ് അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു ടി.ടി.വി ദിനകരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ