India

ശിവസേന എംപിയുടെ മര്‍ദ്ദനത്തിന് പിന്നാലെ യാത്ര വൈകിപ്പിക്കുന്നവര്‍ക്ക് 15 ലക്ഷം വരെ പിഴയുമായി എയര്‍ഇന്ത്യ

യാത്ര വൈകിപ്പിക്കുന്നവരില്‍ നിന്നും പതിനഞ്ചുലക്ഷം രൂപ വരെ പിഴ ഈടാക്കാന്‍ എയര്‍ ഇന്ത്യയുടെ തീരുമാനം. ശിവസേന എംപി ഗെയ്ക്‌വാദ് ജീവനക്കാരെ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ നടപടി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി:  യാത്ര വൈകിപ്പിക്കുന്നവരില്‍ നിന്നും പതിനഞ്ചുലക്ഷം രൂപ വരെ പിഴ ഈടാക്കാന്‍ എയര്‍ ഇന്ത്യയുടെ തീരുമാനം. ശിവസേന എംപി ഗെയ്ക്‌വാദ് ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം ഒത്തുതീര്‍ന്നതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. അഞ്ചുലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം രൂപ വരെ വിമാനം വൈകിപ്പിക്കുന്ന യാത്രക്കാരില്‍ നിന്നും ഈടാക്കും.

വിമാനം ഒരു മണിക്കൂര്‍ വരെ വൈകിയാല്‍ അഞ്ചു ലക്ഷം രൂപയും രണ്ടു മണിക്കൂറിന് മുകളില്‍ വൈകിയാല്‍ പതിനഞ്ചു ലക്ഷം രൂപയും പിഴയായി നല്‍കേണ്ടി വരും. ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ശിവസേന എംപി മുംബൈ വിമാനത്താവളത്തില്‍വെച്ച്  മലയാളിയായ എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പുകൊണ്ട് മുഖത്തടിച്ചിരുന്നു. ഈ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒടുവില്‍ സ്പീക്കര്‍ ഇടപെട്ടാണ് വിമാനകമ്പനികള്‍ ഗെയ്ക്‌വാദിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചത്. ഈ സാഹചര്യത്തിലാണ് എയര്‍ഇന്ത്യയുടെ പുതിയ നടപടി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT