India

ശ്രീകൃഷ്ണന്‍ പൂവാലനാണെന്ന പരാമര്‍ശം; ഒടുവില്‍ മാപ്പ് പറഞ്ഞ് പ്രശാന്ത് ഭൂഷണ്‍

ശ്രീകൃഷ്ണന്‍ ഇതിഹാസ പൂവാലനായിരുന്നുവെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മുതിര്‍ന്ന അഭിഭാഷകനും മുന്‍ എഎപി നേതാവുമായ പ്രശാന്ത് ഭൂഷണ്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശ്രീകൃഷ്ണന്‍ ഇതിഹാസ പൂവാലനായിരുന്നുവെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മുതിര്‍ന്ന അഭിഭാഷകനും മുന്‍ എഎപി നേതാവുമായ പ്രശാന്ത് ഭൂഷണ്‍. പരാമര്‍ശം വലിയ വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെയാണ് മാപ്പ് പറയുന്നതായും, വിവാദത്തിനിടയാക്കിയ ട്വീറ്റ് ഡിലീറ്റ് ചെയ്യുന്നതായും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. 

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആന്റി റോമിയോ സ്‌ക്വാഡിനെ പരിഹസിച്ചായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പരാമര്‍ശം. ആന്റി റോമിയോ സ്‌ക്വാഡിനെ ആന്റി കൃഷ്ണ സ്‌ക്വാഡ് എന്ന് പേര് മാറ്റാന്‍ ആദിത്യനാഥിന് ധൈര്യമുണ്ടോയെന്നും പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലൂടെ ചോദിച്ചിരുന്നു. 

പ്രശാന്ത് ഭൂഷണിന്റെ വീടിന് നേരെ സുദര്‍ശന്‍ വാഹിനി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. ഇതുകൂടാതെ മധുരയിലും വൃന്ദാവനിലും പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ കോലം കത്തിക്കുകയുമുണ്ടായി. ഇതേ തുടര്‍ന്നാണ് തന്റെ പരാമര്‍ശം ഒരു വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതായിരുന്നെന്ന് സമ്മതിച്ച് ഭൂഷണ്‍ തന്റെ ട്വീറ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയിലെ 55.75 പവന്റെ സ്വര്‍ണക്കിരീടം കവര്‍ന്നതായി സൂചന; നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണം കമ്മീഷണര്‍

മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം വിശ്വസേവാദിനം, ശനിയും ഞായറും വന്‍ ആഘോഷം; ഉപരാഷ്ട്രപതിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പങ്കെടുക്കും

ട്രാക്ക് അറ്റകുറ്റപ്പണി: മൂന്നു ട്രെയിനുകൾ കോട്ടയം വഴി, ടാറ്റ ന​ഗർ എക്സ്പ്രസ് ആലുവ വരെ മാത്രം

വുഷുവില്‍ റോഷിബിനക്ക് വെള്ളി, ക്ഷേമപെന്‍ഷന്‍ ഇന്നുമുതല്‍, ഒരു ദശാബ്ദത്തിന് ശേഷം ജിന്‍പിങ് യുഎസില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

വൈദ്യുതി കണക്ഷന്‍ ഫീസ് കുത്തനെ കൂട്ടി; മൂന്നിരട്ടി വരെ വര്‍ധന