India

സര്‍വര്‍ തകരാര്‍: എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ താറുമാറായി, നൂറുകണക്കിന് യാത്രക്കാര്‍ കുടുങ്ങി

സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് എയര്‍ഇന്ത്യയുടെ വിമാനസര്‍വീസുകള്‍ താറുമാറായി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് എയര്‍ഇന്ത്യയുടെ വിമാനസര്‍വീസുകള്‍ താറുമാറായി. തിരുവനന്തപുരത്ത് ഉള്‍പ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലെല്ലാം യാത്രക്കാര്‍ കുടുങ്ങികിടക്കുകയാണ്.ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളാണ് ഇതുമൂലം മുടങ്ങിയിരിക്കുന്നത്.

ഇന്ന് രാവിലെയോടെയാണ് എയര്‍ഇന്ത്യയുടെ സെര്‍വര്‍ തകരാറിലായത്. ഇതോടെയാണ് സര്‍വീസുകള്‍ മുടങ്ങുന്ന അവസ്ഥയുണ്ടായത്. വിമാനത്താവളങ്ങളില്‍ നൂറുകണക്കിന് യാത്രക്കാരാണ് കുടുങ്ങികിടക്കുന്നത്. വിമാനത്താവളങ്ങളില്‍ ഇരിക്കാന്‍ പോലും സ്ഥലമില്ലാതെയാണ് യാത്രക്കാര്‍ ബുദ്ധിമുട്ട് നേരിടുന്നത്. എപ്പോള്‍ സെര്‍വറിന്റെ തകരാര്‍ പരിഹരിച്ച് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നതിനെ സംബന്ധിച്ച് വ്യക്തയില്ല. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നാണ് എയര്‍ഇന്ത്യ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT