India

പെണ്‍കുട്ടിയെ വശംവദയാക്കാനുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നീക്കം തടഞ്ഞു ; അധ്യാപകനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കുട്ടികള്‍ ; അറസ്റ്റ്

അധ്യാപകനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കൗമാരപ്രായക്കാരായ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ബോയ്‌സര്‍ : അധ്യാപകനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും മൂന്നു തോക്കുകളും പത്ത് വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു. 

വിദ്യാര്‍ത്ഥികള്‍ ഇവരുടെ സ്‌കൂളില്‍ തന്നെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ സമീപിച്ച് തങ്ങളോടൊപ്പം വരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇക്കാര്യം അധ്യാപകനെ അറിയിച്ചു. എന്നാല്‍ ഒറ്റയ്ക്ക് ഇവര്‍ക്കൊപ്പം പോകരുതെന്ന് പറഞ്ഞ് അധ്യാപകന്‍ രണ്‍ബീര്‍ പാസ്വാന്‍ പെണ്‍കുട്ടിയെ വിലക്കി.

ഇതറിഞ്ഞ കുട്ടികള്‍ അധ്യാപകന്റെ അപ്പാര്‍ട്ട്‌മെന്റിലെത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി തങ്ങളുടെ അടുത്ത് വന്നില്ലെങ്കില്‍, അധ്യാപകനെ കൊല്ലുമെന്നും കുട്ടികള്‍ ഭീഷണി മുഴക്കി. സംഭവം ഉടന്‍ തന്നെ അധ്യാപകന്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ തോക്കുകള്‍ സഹിതം കുട്ടികള്‍ പിടിയിലാകുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിക്കും കിട്ടി എട്ടിന്റെ പണി! പ്രസംഗിക്കുന്നതിനിടെ കറന്റ് കട്ട്; പ്രസംഗം പൂര്‍ത്തിയാക്കിയത് മൊബൈല്‍ വെളിച്ചത്തില്‍

ഛര്‍ദ്ദിയും ശാരീരിക അവശതയും, കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷ്യവിഷബാധയെന്ന് സംശയം

Today's Rashi Phalam September 20 |വീട്ടിലെ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തും

വള്ളംകളി കണ്ട് മടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവല്‍; 31 ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍