India

സഹോദരന്റെ പ്രണയത്തെ പിന്തുണച്ചതിന് യുവതിയെ നഗ്നയാക്കി നടത്തിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായിട്ടായിരുന്നു ഇവരുടെ സഹോദരന് അടിപ്പമുണ്ടായിരുന്നത് എന്നാണ് ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

ബേഡ്: സഹോദരന്റെ പ്രണയത്തെ പിന്തുണച്ചെന്ന് കുറ്റം ചുമത്തി യുവതിയെ നഗ്നയാക്കി റോഡിലൂടെ നടത്തിച്ചു. മഹാരാഷ്ട്രയിലെ ബേഡ് ജില്ലയിലായിരുന്നു സംഭവം. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ചയാണ് ഈ സംഭവം പുറംലോകം അറിയുന്നത്. 

സഹോദരന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവതിയെ ക്രൂരമായി ആക്രമിച്ചത്. ആഗസ്റ്റ് 2ന് ഭര്‍ത്താവിന്റെ മുന്നിലിട്ട് ഈ യുവതിയെ ക്രൂരമായി ഇവര്‍ മര്‍ദ്ദിച്ചിരുന്നു. ഭാര്യയും ഭര്‍ത്താവും ക്ഷമ ചോദിച്ചതിന് ശേഷം അക്രമി സംഘം മടങ്ങി. എന്നാല്‍ ആഗസ്റ്റ് നാലിന് ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വീട്ടിലെത്തിയ സംഘം യുവതിയെ അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. 

ഗ്രാമത്തിലൂടെ യുവതിയെ നഗ്നയാക്കി വലിച്ചിഴച്ച് കൊണ്ടുപോയതിന് പുറമെചെരുപ്പു കൊണ്ട്‌ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. കേസില്‍ എഫഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് എട്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായിട്ടായിരുന്നു ഇവരുടെ സഹോദരന് അടിപ്പമുണ്ടായിരുന്നത് എന്നാണ് ആരോപണം. ഈ പെണ്‍കുട്ടിയേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന