India

സിനിമ ഡയലോ​ഗ് പറഞ്ഞ് പത്തുവയസ്സുകാരിയെ ചുറ്റിക കൊണ്ട് അടിച്ചു ; അച്ഛൻ അറസ്റ്റിൽ

രണ്ട് പെൺമക്കളിൽ ഒരാളെയാണ് ഭാര്യയുടെ മുന്നിൽവെച്ചു ഇയാൾ മദ്യലഹരിയിൽ ചുറ്റിക കൊണ്ട് അടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗലൂരു : സിനിമയിലെ ഡയലോ​ഗ് പറഞ്ഞുകൊണ്ട് പത്തുവയസ്സുകാരിയെ ചുറ്റിക കൊണ്ട് അടിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ.  കുട്ടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ വൈറൽ ആയതോടെയാണ് പൊലീസ് കേസ് എടുത്തത്.  കെജിഎഫ് സിനിമയിലെ സംഭാഷണങ്ങൾ പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. കർണാടകയിലെ ഹാസനിലെ ചെമ്പകനഗറിലാണ് സംഭവം.

കാപ്പി എസ്റ്റേറ്റ് ഉടമയായ അൻപതുകാരനാണ് അറസ്റ്റിലായത്. തന്‍റെ രണ്ട് പെൺമക്കളിൽ ഒരാളെയാണ് ഭാര്യയുടെ മുന്നിൽവെച്ചു ഇയാൾ മദ്യലഹരിയിൽ ചുറ്റിക കൊണ്ട് അടിച്ചത്. മക്കളിൽ ഒരാൾ തന്നെ ഇതിന്റെ ദൃശ്യങ്ങൾ എടുത്തു.  ഈ ദൃശ്യങ്ങളാണ് പുറത്തായത്.

കെജിഎഫ് സിനിമയിലെ നായകനെപ്പോലെ ചുറ്റിക കൊണ്ട് അടിക്കുമെന്നു പറയുന്ന ഇയാൾ അതിലെ സംഭാഷണങ്ങളും പറയുന്നുണ്ട്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഭാര്യ പരാതിയും നൽകി. ആൺകുട്ടികൾ ഇല്ലാതിരുന്ന ദേഷ്യത്തിൽ ഇയാൾ പെൺകുട്ടികളെയും  ഭാര്യയെയും പതിവായി ഉപദ്രവിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു