India

സിനിമാ നടികളെ ഉപയോഗിച്ച് അമേരിക്കയില്‍ പെണ്‍വാണിഭം നടത്തിയിരുന്ന സംഘം പിടിയില്‍

ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ ദമ്പതികളായ കിഷന്‍ മൊഡുഗുമുടി, ചന്ദ്രകല പൂര്‍ണിമ എന്നിവരാണ് അറസ്റ്റിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലുങ്ക് - കന്നട സിനിമാ നടികളെ ഉപയോഗിച്ച് അമേരിക്കയില്‍ പെണ്‍വാണിഭം നടത്തിയിരുന്ന സംഘം പിടിയില്‍. ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ ദമ്പതികളായ കിഷന്‍ മൊഡുഗുമുടി, ചന്ദ്രകല പൂര്‍ണിമ എന്നിവരാണ് അറസ്റ്റിലായത്. യുഎസിലെ ഹോംലാന്‍ഡ് സെക്യൂരിറ്റി ഏജന്‍സിയുടെ പിടിയിലായത്. 

നേരത്തെ തെലുങ്ക് സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായി പ്രവര്‍ത്തിച്ചിട്ടുള്ള ഇവര്‍ അനധികൃതമായാണ് യുഎസില്‍ താമസിച്ചിരുന്നത്. കോണ്‍ഫറന്‍സുകളിലും മറ്റും പങ്കെടുക്കാനെന്ന വ്യാജേന നടിമാരെയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും അമേരിക്കയിലെത്തിച്ച് ആവശ്യക്കാര്‍ക്കു നല്‍കുകയായിരുന്നു പതിവ്.കഴിഞ്ഞ ഫെബ്രുവരിയില്‍ ചിക്കാഗോയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന റെയ്ഡിലാണ് സംഘം പിടിയിലായത്. 

പിടിയിലായ സമയത്ത് അഞ്ചുനടികള്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. ഇവര്‍ യുഎസില്‍ എത്തിയതിന്റെ വിമാന ടിക്കറ്റുകള്‍, വിവിധ രേഖകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഗര്‍ഭ നിരോധന ഉറകള്‍ തുടങ്ങിയവയും കണ്ടെടുത്തുവെന്ന് അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍