India

സീരിയല്‍ നടി മയക്കുമരുന്ന് വാങ്ങാനെത്തി; മഫ്തിയിലെത്തിയ നര്‍കോട്ടിക്‌സ് സംഘം പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:  മയക്കുമരുന്ന് വാങ്ങുന്നതിനിടെ പ്രമുഖ സീരിയില്‍ നടി അറസ്റ്റില്‍. മുംബൈയില്‍ വച്ചാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടി പ്രീതിക ചൗഹാനെ അറസ്റ്റ് ചെയ്തത്. ഇവരെ കില കോടതിയില്‍ ഹാജരാക്കുമെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു.

മഫ്തിയിലെത്തിയ സംഘമാണ് നടിയെ പിടികൂടിയത്. അഞ്ച് കൂട്ടാളികളെയും പിടികൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ ഏജന്‍സി പുറത്ത് വിട്ടിട്ടില്ല.മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു

സാവദാന്‍, ദേവോ കി ദേവ് മഹാദേവ് തുടങ്ങിയ സീരിയലുകളില്‍ പ്രീതിക അഭിനയിച്ചിട്ടുണ്ട്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ മയക്കുമരുന്ന് മാഫിയയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് പ്രീതികയും പിടയിലായത്. 

സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തിയുടെ വാട്‌സ് ആപ് ചാറ്റുകള്‍ പുറത്തായതോടെയാണ് സുശാന്തിന്റെ മരണത്തില്‍ മയക്കുമരുന്ന് മാഫിയയുടെ പങ്കും അന്വേഷണ പരിധിയില്‍വരുന്നത്. കേസില്‍ റിയയേയും സഹോദരന്‍ സൗവിക് ചക്രബര്‍ത്തിയേയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാണ്ട, ജോലിക്കാരന്‍ ദിപേഷ് സാവന്ത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'