India

സെക്സ് റാക്കറ്റ് കേന്ദ്രത്തിൽ പൊലീസ് പരിശോധന; സിനിമാ നടിയെ രക്ഷപ്പെടുത്തി

സെക്സ് റാക്കറ്റ് കേന്ദ്രത്തിൽ പൊലീസ് പരിശോധന - സിനിമാ നടിയെ രക്ഷപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ബഞ്ചാര ഹില്‍സിലെ ഹോട്ടലില്‍ നടന്ന പരിശോധനയില്‍ വന്‍ സെക്‌സ് റാക്കറ്റ് പോലീസ് വലയിലായി. സംഘത്തില്‍ അകപ്പെട്ട സിനിമാ നടിയെ പോലീസ് രക്ഷപ്പെടുത്തി. 

ശനിയാഴ്ച രാത്രിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ പോലീസ് പരിശോധന നടത്തിയത്. വേശ്യാലയ നടത്തിപ്പുകാരനടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അധികൃതര്‍ അറിയിച്ചു. ആഗ്ര സ്വദേശിനിയാണ് പോലീസ് രക്ഷപ്പെടുത്തിയ നടി.

മറ്റ് സംസ്ഥാനങ്ങളില്‍നിന്നടക്കം പെണ്‍കുട്ടികളെ വശീകരിച്ച് ഇവിടെയെത്തിക്കുകയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയുമായിരുന്നുവെന്നാണ് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയത്. ഒരാഴ്ചയില്‍ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഇവരെ ഹോട്ടലില്‍ എത്തിച്ചിരുന്നത്. ഇടപാടുകാരില്‍നിന്ന്  20,000 രൂപവീതമാണ് വാങ്ങിയിരുന്നത്. അറസ്റ്റിലായ രണ്ടുപേരില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍