പ്രതീകാത്മക ചിത്രം 
India

സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ 11 ഇന്ത്യക്കാരടക്കമുള്ള കൊമേഴ്‌സ്യല്‍ കപ്പല്‍ തട്ടിയെടുത്തു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 11 ഇന്ത്യന്‍ ക്രൂ മെംബേഴ്‌സുള്‍പ്പടെയള്ള കാര്‍ഗോ കപ്പല്‍ സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്തു. കഴിഞ്ഞ ദിവസം തട്ടിയെടുത്ത കപ്പല്‍ സൊമാലിയന്‍ തീരം ലക്ഷ്യമാക്കി പോയിക്കൊണ്ടിരിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡിജിഎസ്) വ്യക്തമാക്കി.

ദുബായില്‍ നിന്നും യമനിലേക്കുള്ള യാത്ര മധ്യേയാണ് ഇന്ത്യന്‍ കൊടിയുള്ള ചെറിയ വാണിജ്യ കപ്പല്‍ കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്തതെന്ന് ഡിജിഎസ് മാലിനി ശങ്കര്‍ അറിയിച്ചു. കപ്പലിലുള്ള കാര്‍ഗോയിലാകാം കടല്‍കൊള്ളക്കാര്‍ക്ക് നോട്ടം. ഇതുവരെ ഇവര്‍ ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. കാര്‍ഗോയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. അവര്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT