India

സ്‌കൂള്‍ ശൗചാലയത്തില്‍ ഏഴുവയസുകാരന്റെ മൃതദേഹം; കൊലപ്പെടുത്തിയത് സ്‌കൂള്‍ അധികൃതരോ മുതിര്‍ന്ന വിദ്യാര്‍ത്ഥികളോ ആണെന്ന് പിതാവ്

ഗുഡ്ഗാവ് റയാണ്‍ സ്‌കൂളിലെ രണ്ടാം ക്ലാസുകാരനായ പ്രദുമാന്‍ താക്കൂറാണ് കൊല്ലപ്പെട്ടത്‌ - കുട്ടിയെ കൊലപ്പെടുത്തിയത് സ്‌കൂള്‍ അധികൃതരോ സീനിയര്‍ വിദ്യാര്‍ത്ഥികളോ ആയിരിക്കുമെന്നാണ് പിതാവ് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഗുവഹാട്ടി: എഴുവയസുകാരനായ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ശൗചാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുഡ്ഗാവ് റയാണ്‍ സ്‌കൂളിലെ രണ്ടാം ക്ലാസുകാരനായ പ്രദുമാന്‍ താക്കൂറാണ് കൊല്ലപ്പെട്ടത്‌. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. മൃതദേഹത്തിന് സമീപത്തുനിന്നും ഒരു കത്തിയും കണ്ടെടുത്തിട്ടുണ്ട്. കുട്ടിയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂളിന് അകത്തെയും പുറത്തെയും സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. 

അതേസമയം കുട്ടിയെ കൊലപ്പെടുത്തിയത് സ്‌കൂള്‍ അധികൃതരോ സീനിയര്‍ വിദ്യാര്‍ത്ഥികളോ ആയിരിക്കുമെന്നാണ് പിതാവ് പറയുന്നത്. രാവിലെ ഏഴരയ്ക്കാണ് കുട്ടിയെ സ്‌കൂളില്‍ വിട്ടതെന്നും വിദ്യാര്‍ത്ഥി സ്‌കൂളിലെത്തി ഒരു മണിക്കൂറിനകം കൊല്ലപ്പെടുകയായിരുന്നെന്നും പിതാവ് പറഞ്ഞു. മകന്റെ മരണത്തിന് ഇടയാക്കിയത് സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് മരണത്തിനിടയാക്കിയതെന്നും രക്ഷിതാവ് ആരോപിക്കുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

വേളാങ്കണ്ണി പള്ളിയിൽ ഇന്ന് മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം

സന്താനോത്പാദനം മാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം, കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല: മദ്രാസ് ഹൈക്കോടതി

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി