India

സ്യൂട്ട് ബൂട്ട് സുഹൃത്തുക്കള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുകയാണ് 'ബെചേന്ദ്ര മോദി'; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ ഗാന്ധി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ ഗാന്ധി. ബെചേന്ദ്ര മോദി (വില്‍ക്കുന്ന മോദി) എന്ന പുതിയൊരു പ്രയോഗവുമായാണ് രാഹുല്‍ ഇത്തവണ രംഗത്തെത്തിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനെതിരെയാണ് രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനമുന്നയിച്ചത്.  

ബെചേന്ദ്ര മോദി എന്ന ഹാഷ്ടാഗില്‍ മോദിക്കെതിരെ അദ്ദേഹം ട്വീറ്റ് ചെയ്തു. ഹിന്ദിയിലായിരുന്നു രാഹുലിന്റെ ട്വീറ്റ്. എയര്‍ ഇന്ത്യ, ബിപിസിഎല്‍ എന്നിവയെ കൊട്ടയിലേറ്റി വില്‍ക്കുന്ന കാര്‍ട്ടൂണും രാഹുല്‍ പങ്കുവെച്ചു. 

ബെചേന്ദ്ര മോദി അദ്ദേഹത്തിന്റെ സ്യൂട്ട് ബൂട്ട് സുഹൃത്തുക്കള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുകയാണ്. അതിനായി അവര്‍ രണ്ട് വര്‍ഷമായി കഠിനാധ്വാനം ചെയ്യുന്നു. ഇക്കാലയളവില്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികളാണ് അനിശ്ചിതത്വം അനുഭവിച്ചത്. അവരോടൊപ്പവും കൊള്ളക്കെതിരെയുള്ള അവരുടെ പ്രതിഷേധത്തിനൊപ്പവും നില്‍ക്കുന്നതായി രാഹുല്‍ ട്വീറ്റില്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT