India

സ്റ്റാര്‍ ഹോട്ടല്‍ ജോലിയ്ക്ക് ശരീരം കാണണം, നഗ്‌ന ചിത്രങ്ങള്‍ നല്‍കണം; യുവതിയെ തട്ടിച്ച് ടെക്കി മൊബൈലില്‍ കണ്ടത് 60ലധികം നഗ്നചിത്രങ്ങള്‍ 

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവാവ് ശനിയാഴ്ചയാണ് പൊലീസ് പിടിയിലായത് 

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദ്രാബാദ്: പഞ്ചനക്ഷത്ര ഹോട്ടലില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളോട് നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടുന്നത് പതിവാക്കിയ യുവാവ് അറസ്റ്റില്‍.
ചെന്നൈ സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറാണ് യുവാവ്. ശനിയാഴ്ചയാണ് ഇയാളെ പൊലീസ് പിടികൂടിയത്. 

ചെന്നൈയിലെ ഒരു പ്രമുഖ ഐടി കമ്പനിയില്‍ ജോലിചെയ്യുന്ന പ്രദീപ് എന്ന യുവാവാണ് അറസ്റ്റിലായത്. ചെന്നൈയില്‍ തന്നെയുള്ള ഒരു യുവതി നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. 

പരിശോധനയില്‍ യുവാവിന്റെ ഫോണില്‍ നിന്ന് അറുപതിലധികം നഗ്നചിത്രങ്ങള്‍ കണ്ടെത്തി. സ്റ്റാര്‍ ഹോട്ടലില്‍ ജോലി വാങ്ങിതരാമെന്ന് പറഞ്ഞാണ് പ്രദീപ് തന്നെ പരിചയപ്പെട്ടതെന്നും പിന്നീട് ചിത്രങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് സന്ദേശമയക്കുകയായിരുന്നെന്നും പരാതിക്കാരി പറഞ്ഞു. 

അദ്യം സാധാരണ ചിത്രങ്ങള്‍ക്കായി ആവശ്യപ്പെട്ട ഇയാള്‍ പിന്നീട് ഹോട്ടലുകാര്‍ക്ക് ശരീരഘടന കൃത്യമായി അറിയണമെന്നും അതിനായി നഗ്നചിത്രം വേണമെന്നും ആവശ്യപ്പെടുകയായിരുന്നെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്നു. ഇയാളെ വിശ്വസിച്ച് താന്‍ ചിത്രങ്ങള്‍ അയച്ചു നല്‍കിയെന്നും എന്നാല്‍ പിന്നീട് അയാളെക്കുറിച്ച് യാതൊരു അറിവും ഇല്ലെന്നും പെണ്‍കുട്ടി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍