ബിജെപി റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള മുഖംമൂടി ധരിച്ച പ്രവര്‍ത്തകര്‍/ചിത്രം: പിടിഐ 
India

ഹാളുകള്‍ ബുക്ക് ചെയ്തു; രഹസ്യ ബാലറ്റ്; ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍, പുതിയ നീക്കവുമായി ബിജെപി

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള അവകാശം പ്രവര്‍ത്തകര്‍ക്ക് വിട്ടുനല്‍കി ബിജെപി.

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള അവകാശം പ്രവര്‍ത്തകര്‍ക്ക് വിട്ടുനല്‍കി ബിജെപി. ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ അഭിപ്രായം കണക്കിലെടുത്താകും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക. 

സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനായി തെരഞ്ഞെടുപ്പ് നടത്താന്‍ ഏഴ് ഹാളുകള്‍ പട്‌നയില്‍ പാര്‍ട്ടി ബുക്ക് ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന ബിജെപിയിലെ ഒരു ഉന്നത നേതാവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

രഹസ്യ ബാലറ്റ് വഴി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള പ്രവര്‍ത്തകര്‍ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കാനുള്ള അവസരം നല്‍കും. ഇത് പിന്നീട് കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തില്‍ സംസ്ഥാന നേതൃത്വം പരിശോധിക്കും. 

150 സ്ഥാനാര്‍ത്ഥികളെയാണ് തെരഞ്ഞെടുക്കേണ്ടത്. കേന്ദ്ര നേതൃത്വത്തിന്റെ താത്പര്യ പ്രകാരമല്ല സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് എന്ന് വ്യക്തമാക്കാനാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് പാര്‍ട്ടി കടന്നത്. 243 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് വരുന്ന നവംബറിലാണ്. കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് തീയതി ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

SCROLL FOR NEXT