India

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് അമിത് ഷാ

മാതൃഭാഷയോടൊപ്പം രണ്ടാം ഭാഷയായി ഹിന്ദിയും പഠിക്കണമെന്നാണ് പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്


ഡല്‍ഹി: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാതൃഭാഷയോടൊപ്പം രണ്ടാം ഭാഷയായി ഹിന്ദിയും പഠിക്കണമെന്നാണ് പറഞ്ഞത്. താനും ഹിന്ദി ഇതര സംസ്ഥാനമായ ഗുജറാത്ത് സ്വദേശിയാണ്. എന്തിലും രാഷ്ട്രീയം കാണുന്നവര്‍ക്ക് അങ്ങനെ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഹിന്ദി ദിവസില്‍ 'ഒരു രാജ്യം, ഒരു ഭാഷ' പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് അമിത് ഷായുടെ വിശദീകരണം.

രാജ്യത്തിന് ഒരു പൊതുഭാഷ വേണമെന്നും ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ യോജിപ്പിക്കാന്‍ കഴിയുമെന്നുമാണ് ദേശീയ ഹിന്ദി ദിനാചരണ പരിപാടികളില്‍ പങ്കെടുക്കവേ അമിത്ഷാ പറഞ്ഞത്. പിന്നീട് 'ഒരു രാജ്യം, ഒരു ഭാഷ' ആശയം അദ്ദേഹം ട്വിറ്ററിലും കുറിച്ചു. അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. ബിജെപി സഖ്യകക്ഷികള്‍ അടക്കം ഇതിനെതിരെ രംഗത്തുവന്നു.

അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ കര്‍ണാടകയില്‍ കന്നഡ സംഘടനകള്‍ വന്‍ പ്രതിഷേധം നടത്തി. മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയ നേതാക്കള്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. കന്നഡയാണ് മുഖ്യമെന്നു മുഖ്യമന്ത്രി യെഡിയൂരപ്പയും പറഞ്ഞു. 'ഹിന്ദ്യ'യല്ല, ഇന്ത്യയാണിതെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നു ബിജെപി സഖ്യകക്ഷികളായ അണ്ണാ ഡിഎംകെ, പിഎംകെ എന്നിവയും പ്രഖ്യാപിച്ചു.

എംഡിഎംകെ, വിസികെ, ഇടതു പാര്‍ട്ടികള്‍ എന്നിവയും രൂക്ഷവിമര്‍ശവുമായി രംഗത്തെത്തി. എത്ര ഭാഷകള്‍ പഠിച്ചാലും മാതൃഭാഷയെ മറക്കരുതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. അമിത് ഷായുടെ നിര്‍ദേശത്തെ രൂക്ഷമായി വിമര്‍ശിച്ച് കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളും രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണ്. സുപ്രധാന പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങള്‍ തിരിച്ചറിയപ്പെടുന്നുണ്ടെന്നു സംഘപരിവാര്‍ മനസ്സിലാക്കുന്നതു നന്നായിരിക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്; 50 കിലോ മീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ്; മുന്നറിയിപ്പ്

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കാനഡ പ്രീ ക്വാര്‍ട്ടറില്‍; ഇന്‍ജറി ടൈമില്‍ വിജയഗോള്‍

Today's Rashi Phalam June 29 |സാമ്പത്തിക കാര്യങ്ങളിൽ നേട്ടം, വരുമാനം വർധിക്കും

Weekly horoscope (June 28- July 04, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

'വനിതകള്‍' ടി20 ലോകകപ്പില്‍ നിന്ന് പുറത്ത്; 'പുരുഷന്‍മാര്‍' അട്ടിമറിക്കപ്പെട്ടു; ഇന്ത്യന്‍ ക്രിക്കറ്റിന് 'വൻ നഷ്ടങ്ങളുടെ ദിനം'!