India

ഹിന്ദുരാജ്യത്ത് ഹലാൽ മാംസം മാത്രം നൽകുന്നു, 'മുസ്ലീമല്ലാത്തവർ കഴിക്കണ്ടേ' എന്ന് ചോദ്യം; മ​ക്ഡൊ​ണാ​ൾ​ഡ്സ് ബഹിഷ്കരിക്കണമെന്ന് ആവശ്യം, പ്രതിഷേധം 

ബോയ്ക്കോട്ട് മക്ഡോണാൾഡ്സ് എന്ന ഹാഷ്ടാ​ഗ് അടക്കമാണ് പ്രതിഷേധം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: പ്രമുഖ ഫാസ്റ്റ് ഫുഡ് കമ്പനിയായ മ​ക്ഡൊ​ണാ​ൾ​ഡ്സ് ബഹിഷ്കരിക്കണമെന്ന് ആവശ്യമുന്നയിച്ച് ട്വി​റ്റ​റി​ൽ പ്ര​തി​ഷേ​ധം. ഹ​ലാ​ൽ മാം​സം മാ​ത്ര​മെ ത​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​റു​ള്ളു എന്ന് കമ്പനി അടുത്തിടെ വ്യക്തമാക്കിയതാണ് പ്രതിഷേധത്തിന് കാരണം. 

മ​ക്ഡൊ​ണാ​ൾ​ഡ്സിന്റെ ഇ​ന്ത്യ​യി​ലെ റെ​സ്റ്റോ​റ​ന്‍റു​ക​ൾ​ക്ക് ഹ​ലാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടോ എ​ന്ന ഒ​രു ഉ​പ​ഭോ​ക്താ​​വിന്റെ സംശയത്തിന് മറുപടി നൽകുകയായിരുന്നു കമ്പനി. ത​ങ്ങ​ളു​ടെ എ​ല്ലാ റ​സ്റ്റോ​റ​ന്‍റു​ക​ൾ​ക്കും ഹ​ലാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടെ​ന്നും ഗു​ണ​നി​ല​വാ​ര​മു​ള്ള മാം​സം മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​റു​ള്ളൂ​വെ​ന്നുമായിരുന്നു മറുപടി ട്വീറ്റ്. ഇതിന് പിന്നാലെയാണ് ഒ​രു വി​ഭാ​ഗം സൈ​ബ​ർ പ്ര​തി​ഷേ​ധ‌വുമായി രം​ഗത്തെത്തിയത്.

'ബോയ്ക്കോട്ട് മക്ഡോണാൾഡ്സ്' എന്ന ഹാഷ്ടാ​ഗ് അടക്കമാണ് പ്രതിഷേധം. ഹി​ന്ദു​ക്ക​ൾ അ​ധി​ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹ​ലാ​ൽ ഭക്ഷണം മാ​ത്രം ന​ൽ​കു​ന്ന​തു പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നാണ് ചിലരുടെ വാദം. ഇന്ത്യയിലെ മുസ്ലീം ഇതര വിഭാ​ഗങ്ങളിൽ ഉള്ളവർ നിങ്ങളുടെ ഭക്ഷണം കഴിക്കേണ്ടെന്നാണോ മനസ്സിലാക്കേണ്ടതെന്നും ചിലർ ചോദിക്കുന്നു. 

അ​ഹി​ന്ദു​വാ​യ ഡെ​ലി​വ​റി ബോ​യ് കൊ​ണ്ടു​വ​ന്ന ഭ​ക്ഷ​ണ​ത്തി​നെ​തി​രെ ഉയർന്ന ഉ​പ​ഭോ​ക്താവിന്റെ പ്രതിഷേധത്തെ ഭ​ക്ഷ​ണ​ത്തി​നു മ​ത​മി​ല്ലെ​ന്ന് പ്രഖ്യാപിച്ച് സൊ​മാ​റ്റോ നേരിട്ടതിന് പിന്നാലെയാണ് മറ്റൊരു ഭ​ക്ഷ​ണ ശൃം​ഖ​ലയ്ക്ക് നേരെ ഇത്തരത്തിലൊരു നീക്കം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT