India

ഹിറ്റ്ലർ, മുസോളിനി, നരേന്ദ്ര മോദി... ഈ നേതാക്കളെ ലോകത്തിന് എന്തിനാണ്?  വേണ്ടത് സ്നേഹവും സമാധാനവുമെന്ന് ദി​ഗ് വിജയ് സിങ്

ഗാന്ധിയും മാർട്ടിൻ ലൂഥർ കിങും അത്തരം നേതാക്കളായിരുന്നുവെന്നും രാഹുലിന്റെ ട്വീറ്റ് പങ്ക് വച്ച് ദി​ഗ് വിജയ് സിങ് പറഞ്ഞു. ന്യൂസിലൻഡിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് കോൺ​ഗ്രസ് അധ്യക്ഷനിട്ട ട്വിറ്റർ സന്ദേശ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി മോദി ഹിറ്റ്ലറെയും മുസോളിനിയെയും പോലെയാണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ദി​ഗ് വിജയ് സിങ്. ഏകാധിപതികളായ ഇത്തരം നേതാക്കളെ ലോകത്തിന് ആവശ്യമില്ല. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നൽകുന്ന നേതാക്കളെയാണ് ജനങ്ങൾ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

​ഗാന്ധിയും മാർട്ടിൻ ലൂഥർ കിങും അത്തരം നേതാക്കളായിരുന്നുവെന്നും രാഹുലിന്റെ ട്വീറ്റ് പങ്ക് വച്ച് ദി​ഗ് വിജയ് സിങ് പറഞ്ഞു. ന്യൂസിലൻഡിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് കോൺ​ഗ്രസ് അധ്യക്ഷനിട്ട ട്വിറ്റർ സന്ദേശമാണ് രാഹുൽ ​ഗാന്ധി പോസ്റ്റ് ചെയ്തിരുന്നത്. രാഹുലിന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിരുന്നു. 

 ന്യൂസിലൻഡിൽ നടന്ന ആക്രമണം അപലപിക്കപ്പെടേണ്ടതാണ്. ലോകത്ത് സ്നേഹവും മനസിലാക്കലുകളും ചേർത്ത് പിടിക്കലുമാണ് നിറയേണ്ടതെന്നും ഇത്തരം വിദ്വേഷവും വംശീയതയുമല്ലെന്നുമായിരുന്നു കോൺ​ഗ്രസ് അധ്യക്ഷന്റെ ട്വീറ്റ്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാം​ഗങ്ങൾക്കൊപ്പമാണ് തന്റെ മനസെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവാറ്റയിലെ ശിവൻകുട്ടിയുടെ കൊലപാതകം: കൊലപാതക ദൃശ്യങ്ങൾ കൊച്ചുമകൾ കണ്ടത് വിഡിയോ കോളിൽ; ഐഫോണിനും ബൈക്കിനുമായി കൊടുംക്രൂരത

ടോക്‌സിക്കിന്റെ വിജയത്തിന് 'തല മുണ്ഡനം' ചെയ്ത് നയന്‍താര; ക്ഷേത്ര ദര്‍ശനത്തിന്റെ യഥാര്‍ത്ഥ കഥ ഇങ്ങനെ

നീലപ്പട്ടുടുത്ത് മൂന്നാറിന്റെ ചൊക്രമുടി: 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നീലക്കുറിഞ്ഞി വസന്തം|VIDEO

പത്താം ക്ലാസുകാർക്ക് സൈന്യത്തിൽ അവസരം; കുക്ക്,ക്ലീനർ, ഫയർ എഞ്ചിൻ ഡ്രൈവർ വരെ ഒഴിവുകൾ, ബംഗളുരുവിലും നിയമനം

'ഭാരമെടുക്കുമ്പോൾ ശ്വാസം പിടിച്ചുവയ്ക്കാറുണ്ടോ?' ഹെർണിയ പൊട്ടെന്നൊരു ദിവസം ഉണ്ടാകുന്ന രോ​ഗമല്ല, ശീലങ്ങളിൽ ശ്രദ്ധിക്കണം