ഫയൽ ചിത്രം 
India

​ഗുഡ്സ് ട്രെയിനിന് മുകളിൽ  ‘ടിക്‌ടോക്’ വീഡിയോ ചിത്രീകരണം ; യുവാവിന് ഷോക്കേറ്റു

ട്രെയിനിന്റെ മുകളിൽക്കയറി വീഡിയോ ചിത്രീകരിക്കുന്നതിനിടെ മുകളിലൂടെ പോകുന്ന ഹൈടെൻഷൻ വൈദ്യുതിക്കമ്പിയിൽ തട്ടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ചരക്കുതീവണ്ടിക്ക് മുകളിൽക്കയറി ‘ടിക്‌ടോക്’ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന്  ഷോക്കേറ്റു.  ബംഗളൂരു സ്വദേശിയായ 22-കാരനാണ് വൈദ്യുതാഘാതമേറ്റത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ സിറ്റി റെയിൽവേ സ്റ്റേഷനിലാണ് അപകടമുണ്ടായത്.

മൈസൂരുവിൽനിന്നെത്തിയ ​ഗുഡ്സ് ട്രെയിനിന്റെ മുകളിൽക്കയറി വീഡിയോ ചിത്രീകരിക്കുന്നതിനിടെ മുകളിലൂടെ പോകുന്ന ഹൈടെൻഷൻ വൈദ്യുതിക്കമ്പിയിൽ തട്ടുകയായിരുന്നു. ഇതോടെ യുവാവ് താഴേക്ക് തെറിച്ചുവീണു. റെയിൽവേ ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടതാണ് യുവാവിന് രക്ഷയായത്. ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. ഇയാളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മാണ്ഡ്യയിൽ കുളത്തിലിറങ്ങി ‘ടിക്‌ടോക്’ വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ പതിനേഴുകാരി മുങ്ങിമരിച്ചത് കഴിഞ്ഞ ഒക്ടോബറിലാണ്. തുടർന്ന് ‘ടിക്‌ടോക്’ നിരോധിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വലിയതോതിലുള്ള പ്രചാരണങ്ങൾ നടന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം