India

​ഗോവയിൽ ഒരുങ്ങുന്നു ലോക നിലവാരമുള്ള ഫാഷൻ മ്യൂസിയം

ഇന്റർനാഷണൽ കമ്മിറ്റി ഓഫ് മ്യൂസിയോളജിയുടെ അം​ഗീകാരത്തോടെയാണ് മ്യൂസിയം ഒരുക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: 450 വർഷം പഴക്കമുള്ള ഒരു വീട് ലോക നിലവാരമുള്ള ഫാഷൻ മ്യൂസിയമാകാൻ ഒരുങ്ങുന്നു. ​ഗോവയിലാണ് ഈ മ്യൂസിയം. ഇന്റർനാഷണൽ കമ്മിറ്റി ഓഫ് മ്യൂസിയോളജിയുടെ അം​ഗീകാരത്തോടെയാണ് മ്യൂസിയം ഒരുക്കുന്നത്. മോ‍‍ഡ ​ഗോവ മ്യൂസിയം ആൻഡ് റിസർച്ച് സെന്റർ എന്ന് പേര് നൽകിയിരിക്കുന്ന മ്യൂസിയം 2019 മാർച്ചോടെ തയ്യാറാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബറോടെ ഭാ​ഗികമായി മ്യൂസിയം തുറക്കാനാണ് തീരുമാനം. 

​ഗോവയുടെ ചരിത്ര പ്രസിദ്ധമായ വസ്ത്രധാരണ രീതികൾ സമന്വയിപ്പിച്ചുകൊണ്ടുള്ള രാജ്യത്തെ ആദ്യത്തെ വസ്ത്ര മ്യൂസിയമായിരിക്കും ഇതെന്ന് രൂപകൽപ്പന ചെയ്യുന്ന വെൽഡൽ റോഡ്രി​ക്സ് പറയുന്നു. ഇന്ത്യയിൽ ലോക നിലവാരമുള്ള മ്യൂസിയം നിർമിക്കുകയാണ് ലക്ഷ്യമെന്നും ഇതിന് സർക്കാരിന്റെ പിന്തുണ ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

കുർത്ത, ചോളി, ജാക്കറ്റുകൾ തുടങ്ങിയവയുടെ ഇന്ത്യൻ ഡിസൈനുകളിൽ പാശ്ചാത്യർക്ക് കമ്പം കൂടി വരികയാണ്. അമേരിക്കൻ ഫാഷൻ കമ്പനിയായ ടോറി ബർച്ച് വെള്ളി നിറത്തിലുള്ള കോലാപുരി ചെരിപ്പുകൾ വിൽക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാ​ഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്

ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും