Kerala

കാര്‍ട്ടൂണിസ്റ്റ് നാഥന്‍ അന്തരിച്ചു

നര്‍മലേഖനങ്ങളുടെ സമാഹാരമായ 'ഗോളങ്ങളുടെ രാജാവിന്റെ സുവിശേഷം' കഴിഞ്ഞ ദിവസമാണ് അദ്ദേഹം പുറത്തിറക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നാഥന്‍ അന്തരിച്ചു. 76 വയസായിരുന്നു. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു. 

നര്‍മ്മത്തില്‍ പൊതിഞ്ഞ കാര്‍ട്ടൂണുകളിലൂടെയായിരുന്നു ഇദ്ദേഹം ജനപ്രിയനായത്. നര്‍മലേഖനങ്ങളുടെ സമാഹാരമായ 'ഗോളങ്ങളുടെ രാജാവിന്റെ സുവിശേഷം' കഴിഞ്ഞ ദിവസമാണ് അദ്ദേഹം പുറത്തിറക്കിയത്.

1963 ല്‍ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സില്‍(എച്ച്.എം.ടി) ജോലിയില്‍ പ്രവേശിച്ച നാഥന്‍ 30 വര്‍ഷത്തെ സേവനത്തിന് ശേഷം 1993ല്‍ സ്വയം വിരമിക്കുകയായിരുന്നു. കേരള ലളിതകലാ അക്കാദമി പുരസ്‌കാരം, കാര്‍ട്ടൂണിസ്റ്റ് കെഎസ്പിള്ള പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ക്ക് അര്‍ഹനായി. നര്‍മ്മലേഖനങ്ങളുടെ മൂന്ന് സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ മുന്‍ സെക്രട്ടറി ആയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'എന്റെ സ്‌നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്‌കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍