തിരുവനന്തപുരം: ഇന്ത്യന് സൈനികരെ അപമാനിച്ച കോടിയേരിയുടെ നിലപാട് രാജദ്രോഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന്. തങ്ങളുടെ നിലപാടിനുള്ള അംഗീകാരമായി ശത്രുരാജ്യം അംഗീകരിച്ചിട്ടുപോലും നിലപാട് തിരുത്താന് കോടിയേരി ബാലകൃഷ്ണന് തയ്യാറാകുന്നില്ല.
ഇന്ത്യന് സൈന്യത്തെ കൊലപാതകികളും ബലാത്സംഗക്കാരുമായി ചിത്രീകരിച്ച കോടിയേരിയുടെ നിലപാട് പാക്കിസ്ഥാനികളുടെ സ്വരമാണെന്നും കുമ്മനം പറഞ്ഞു. ഇക്കാര്യത്തില് കോടിയേരിക്കെതിരെ നിയമനടപടി സ്വീകരിക്കും.
ബിജെപി വിരോധത്തിന്റെ പേരില് ഡിവൈഎഫ്ഐ,യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് കശാപ്പ് നടത്തുന്നത് അംഗീകരിക്കാനാകില്ല. പൊതുജനമധ്യത്തില് കശാപ്പുനടത്തുന്നത് കാട്ടാളത്തമാണെന്നും കുമ്മനം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates