Kerala

കോഴിക്കോട്ട് ബിരിയാണിയില്ല! കോഴി വിഭവങ്ങൾ ഒന്നും കിട്ടില്ല

കോഴിക്കോട്ട് ബിരിയാണിയില്ല! കോഴി വിഭവങ്ങൾ ഒന്നും കിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പക്ഷിപ്പനിയെക്കുറിച്ചുള്ള പേടി കാരണം കോഴിക്കോട് ന​ഗരത്തിലെ ഹോട്ടലുകൾ കോഴി വിഭവങ്ങൾ വിളമ്പുന്നതു തത്കാലം നിർത്തി. നോൺ വെജിറ്റേറിയൻ ഹോട്ടലുകളിലെ പ്രധാന വിഭവമായ കോഴി ബിരിയാണി ഇപ്പോൾ എവിടെയും ഇല്ല. കോഴിയിറച്ചി ഇനി ഒരറിയിപ്പുണ്ടാകും വരെ ഉപയോഗിക്കേണ്ടതില്ലെന്നാണു ഹോട്ടലുകാരുടെ തീരുമാനം.

കോഴിയിറച്ചി വിഭവങ്ങൾ ഇല്ലാതായതോടെ പല ഹോട്ടലുകളിലും കച്ചവടം പകുതിയിൽ താഴെയായി. ബിരിയാണി, അൽഫാം, ഷവായ, ബ്രോസ്റ്റഡ് ചിക്കൻ തുടങ്ങി എല്ലാം അപ്രത്യക്ഷമായി. ഹോട്ടലുകളിൽ എത്തുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. കച്ചവടം കുറഞ്ഞതു കാരണം ചില ഹോട്ടലുകൾ പൂട്ടിയിട്ടുമുണ്ട്. 

ഇറച്ചി വിൽപന തടഞ്ഞതിനാൽ കോഴിക്കടകളും എല്ലാം പൂട്ടി. കോഴികളടക്കം പക്ഷികൾ ചത്തു വീഴാൻ തുടങ്ങിയതോടെ രോഗ ബാധയ്ക്കു സാധ്യതയുള്ള മേഖലകളിൽ വളർത്തു പക്ഷികളെ കൂട്ടമായി കൊന്നു കത്തിച്ചു കളയുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'നന്ദനി' പേസില്‍ സിംബാബ്‌വെ ഒതുങ്ങി! ഇന്ത്യന്‍ വനിതകള്‍ക്ക് ജയിക്കാന്‍ 115 റണ്‍സ്

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്