കൊച്ചി: വീടിന് നേരെ കരി ഓയില്‍ പ്രയോഗം നടത്തിയവരെ പരിഹസിച്ച് നടന്‍ ശ്രീനിവാസന്‍. പെയിന്റ് പണിക്കാര്‍ ആരെങ്കിലും ആയിരിക്കാം ഇതിന് പിന്നിലെന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. സംഭവത്തിന് പിന്നില്‍ ആരേയും സംശയിക്കുന്നില്ലെന്നും, ഇതിന്റെ പേരില്‍ പൊലീസ് കേസ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
കണ്ണൂര്‍ കൂത്തുപറമ്പിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ആള്‍ത്താമസമില്ലാത്ത വീടായതിനാല്‍ എപ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് വ്യക്തമല്ല. ശനിയാഴ്ച രാത്രിയോ, ഞായറാഴ്ച രാവിലെയോ ആയിരിക്കാം ആക്രമണം ഉണ്ടായതെന്നാണ് നിഗമനം.
നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് അനുകൂലമായി പ്രതികരണം നടത്തിയതിന് പിന്നാലെയാണ് ശ്രീനിവാസന്റെ വീടിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കും. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. ദിലീപ് ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്യില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
ഓണ നാളുകളില്‍ സിനിമാ മേഖലയില്‍ നിന്നുമുള്ള നിരവധി പേര്‍ ദിലീപിനെ കാണുന്നതിനായി ആലുവ സബ് ജയിലില്‍ എത്തിയിരുന്നു. ദിലീപിന് അനുകൂലമായി സിനിമാ മേഖലയില്‍ നിന്നുമുള്ളവരുടെ പ്രതികരണങ്ങള്‍ കേസിനെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്നും, കോടതി അടിയന്തരമായി ഇടപെടണമെന്നും അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates