Kerala

പതിനാല് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ 656

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,43,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 14 കോവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 14), മുട്ടം (13), കോട്ടയം ജില്ലയിലെ പാറത്തോട് (19), അയര്‍കുന്നം (19), തൃശൂര്‍ ജില്ലയിലെ പന്നയൂര്‍കുളം (സബ് വാര്‍ഡ് 18), പടിയൂര്‍ (8, 11(സബ് വാര്‍ഡ്), 12), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (സബ് വാര്‍ഡ് 15), കടമ്പനാട് (9), കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ (സബ് വാര്‍ഡ് 16), കൊല്ലം ജില്ലയിലെ മൈലം (13), കോഴിക്കോട് ജില്ലയിലെ മൂടാടി (സബ് വാര്‍ഡ് 4), വയനാട് ജില്ലയിലെ നൂല്‍പ്പുഴ (സബ് വാര്‍ഡ് 1), കാസര്‍ഗോഡ് ജില്ലയിലെ ബെള്ളൂര്‍ (4), പാലക്കാട് ജില്ലയിലെ കുതന്നൂര്‍ (15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.18 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 656 ഹോട്ട് സ്പോട്ടുകളാണുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,43,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,12,849 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,258 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3150 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

സാധാരണ കാപ്പി കുടിച്ചു മടുത്തോ? അൽപം ട്വിസ്റ്റ് ആയാലോ? കോഫിയെ ഹെൽത്തി ആക്കുന്ന 5 ചേരുവകൾ

GATE സ്കോറുണ്ടോ?, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

'ജസ്റ്റിൻ സെൽവരാജ് എസ് ജെ സൂര്യ ആയത് ഇങ്ങനെ'; പേരിന് പിന്നിലെ കഥ പറഞ്ഞ് നടൻ

തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; അയൽവാസി കസ്റ്റഡിയിൽ