മധുര: പാലക്കാട് നിന്നും വിനോദയാത്രയ്ക്ക് പോയ കുടുംബശ്രീ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കൊടുവായൂർ സ്വദേശികളായ സരോജിനി (65), പെട്ടമ്മാള്‍ (68), നിഖില (8) എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. 35 പേർ ബസിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ മധുര സര്‍ക്കാര്‍ ആശുപത്രിയിലും സാത്തൂര്‍ ജനറല്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ മധുരയിലേക്ക് തിരിച്ചു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രഥമിക നിഗമനം. മധുരയ്ക്കടുത്ത് വച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. രാമേശ്വരം സന്ദർശിച്ച ശേഷമാണ് സംഘം മധുര ലക്ഷ്യമായി യാത്ര ചെയ്തത്. എന്നാൽ നഗരത്തിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ ബസ് അപകടത്തിൽ പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates