Kerala

മുഖ്യമന്ത്രിയുടെ സുരക്ഷ വീണ്ടും വര്‍ധിപ്പിക്കുന്നു

സുരക്ഷയുടെ ഭാഗമായി രണ്ട് എക്‌സ് യുവി വാഹനങ്ങള്‍ വാങ്ങും - മന്ത്രിമാര്‍, വിഐപികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആറ് ഇന്നോവ കാറുകള്‍ വാങ്ങും 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നു. ഡല്‍ഹിയില്‍ സുരക്ഷ ഒരുക്കാന്‍ രണ്ട് എക്‌സ്‌യുവി വാഹനങ്ങള്‍ വാങ്ങാന്‍ ഉപധനാഭ്യര്‍ഥനയുമായി ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍. കൂടാതെ സംസ്ഥാനത്തു മന്ത്രിമാര്‍ അടക്കമുള്ള വിഐപികള്‍ക്കു സുരക്ഷ ശക്തമാക്കാനായി ആറ് ഇന്നോവ കാറുകള്‍ കൂടി വാങ്ങുന്നത് അംഗീകരിക്കാനും മന്ത്രി, സഭയുടെ അനുമതി തേടി.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയ്ക്കായി വന്‍ വാഹനവ്യൂഹത്തെയും പൊലീസ് പടയെയും രംഗത്തിറക്കിയിരിക്കെയാണു വീണ്ടും സുരക്ഷ കൂട്ടാന്‍ എട്ടു വാഹനങ്ങള്‍ വാങ്ങുന്നത്. ആകെ മുക്കാല്‍ കോടിയോളം രൂപയാണു വാഹനങ്ങള്‍ വാങ്ങാന്‍ ചെലവിടുന്നതെന്നും ധനമന്ത്രി സഭയെ അറിയിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'നന്ദനി' പേസില്‍ സിംബാബ്‌വെ ഒതുങ്ങി! ഇന്ത്യന്‍ വനിതകള്‍ക്ക് ജയിക്കാന്‍ 115 റണ്‍സ്

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്