Kerala

യുവതികള്‍ ശബരിമലയില്‍ പോകരുത് : വെള്ളാപ്പള്ളി നടേശന്‍

ശബരിമല വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : യുവതികള്‍ ശബരിമലയില്‍ പോകരുതെന്നാണ് തന്റെ അഭിപ്രായമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിധിയില്‍ സന്തോഷമുണ്ട്. ഏഴംഗ ബെഞ്ചിന്‍രെ വിധി വരുമ്പോഴേ സന്തോഷിക്കണോ, ആഘോഷിക്കമോ എന്നൊക്കെ തീരുമാനിക്കാന്‍ പറ്റൂ. അന്തിമ തീരുമാനം ആയിട്ടില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഉപരി ബെഞ്ചിലേക്ക് വിട്ടു എന്നതിന്റെ അര്‍ത്ഥം സ്റ്റാറ്റസ്‌കോ മെയിന്റനന്‍സ് ചെയ്യുക എന്നതാണ്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്ന രീതി ഇപ്പോള്‍ ഇല്ലല്ലോ. അതുപോലെ ഇത്തവണ യുവതികള്‍ പ്രവേശിക്കാത്ത നിലയിലേക്ക് ശബരിമല ഇത്തവണ പോകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ശബരിമല യുവതീപ്രവേശത്തില്‍ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രിംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഭക്തന് അവിടെ പോകാനും വരാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്ത്രീ സമത്വം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേരള സര്‍ക്കാരിന്റെ നവോത്ഥാന സമിതിയിലെ പ്രധാന നേതാവാണ് വെള്ളാപ്പള്ളി നടേശന്‍.

അതേസമയം ശബരിമല യുവതീപ്രവേശന വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തിട്ടില്ലാത്തതിനാല്‍ ഉടന്‍ ശബരിമലയിലേക്ക് പോകുമെന്ന് തൃപ്തി ദേശായി പറഞ്ഞു. നിലവില്‍ ശബരിമലയില്‍ പോകുന്നതിന് വിലക്കില്ലെന്നും തൃപ്തി പറഞ്ഞു.

താന്‍ വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്ന് കഴിഞ്ഞതവണ ദര്‍ശനം നടത്തിയ യുവതിയായ കനകദുര്‍ഗ പറഞ്ഞു. വിശാല ബെഞ്ച് തീരുമാനമെടുക്കട്ടെ. നിലവിലെ വിധി സ്റ്റേ ചെയ്യാത്ത സ്ഥിതിക്ക് താന്‍ വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്ന് കനകദുര്‍ഗ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

ചായയിൽ പാൽ എപ്പോൾ ചേർക്കണം? രുചി കൂടാൻ ഇങ്ങനെ ചെയ്യാം

'വാഴ 2' സംവിധായകൻ നായകനാകുന്നു, ഒപ്പം നന്ദ​ഗോപനും; 'ഗുലാബ്' തുടങ്ങി

പല്ലുകൾ തിളങ്ങാൻ ഓവർ ആയി ബ്രഷ് ചെയ്യരുത്, ആരോഗ്യപ്രശ്നങ്ങൾ പിന്നാലെ

Delhi Protest: യൂത്ത് കോണ്‍ഗ്രസ്, എൻഎസ്‌യുഐ പ്രവർത്തകർ കസ്റ്റഡിയിൽ