തിരുവനന്തപുരം: മലയാളത്തിന്റെ ഹൃദയതന്ത്രികളില് വയലിന് വസന്തം തീര്ത്ത ബാലഭാസ്കര് ഇനി ഓര്മ. യൂണിവേഴ്സിറ്റി കോളജിലും കലഭാവനിലും പൊതുദര്ശനത്തിന് ശേഷം തിരുമലയിലെ സ്വവസതിയില് എത്തിച്ച ഭൗതികദേഹം ബുധനാഴ്ച പതിനൊന്നേകാലോടു കൂടി തൈക്കാട് ശാന്തി കവാടത്തില് സംസ്കരിച്ചു.ശാന്തികവാടം വരെയുള്ള അന്ത്യയാത്രയുടെ സമയത്തും തന്റെ പ്രിയപ്പെട്ട വയലിന് സുഹൃത്തുക്കള് ബാലഭാസ്കറിന്റെ നെഞ്ചോടു ചേര്ത്തുവച്ചു.
ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകള് നടന്നത്. ആയിരങ്ങളാണ് സംഗീത പ്രതിഭയെ അവസാനമായി ഒരു നോക്കു കാണാനും ആദരാഞ്ജലികള് അര്പ്പിക്കാനും എത്തിയത്.
കഴിഞ്ഞ മാസം 25നു പുലര്ച്ചെ തൃശൂരില് ക്ഷേത്രദര്ശനം കഴിഞ്ഞ് മടങ്ങിയ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര് പള്ളിപ്പുറത്തിനടുത്ത് അപകടത്തില്പെടുകയായിരുന്നു. ബാലഭാസ്കറിനൊപ്പം മുന്സീറ്റിലിരുന്ന രണ്ടുവയസുകാരി മകള് തേജസ്വിനി അന്നേദിവസം തന്നെ മരിച്ചു. ഭാര്യ ലക്ഷ്മിയും സുഹൃത്ത് അര്ജുനും ഇപ്പോഴും ചികില്സയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates