അറസ്റ്റിലായ സൈനികന്‍ ഷാജി 
Kerala

10, 12 വയസുള്ള സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചു; പൂവാറില്‍ മുന്‍ സൈനികന്‍ അറസ്റ്റില്‍

കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ മുതലെടുത്തായിരുന്നു പീഡനം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൂവാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ക്ക് ക്രൂരലൈംഗിക പീഡനം. പത്തും പന്ത്രണ്ടും വയസുള്ള വിദ്യാര്‍ഥികളാണ് പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ സൈനികന്‍ പൂവാര്‍ ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസമാണ് പൂവാറിലെ ഒരു സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് ഞെട്ടിപ്പിക്കുന്ന പീഡനവിവരം പുറത്തുവന്നത്. വനിതാശിശുവികസന വകുപ്പില്‍ നിന്നുള്ള കൗണ്‍സിലര്‍ സ്‌കൂളിലെ കുട്ടികളുമായി സംസാരിക്കുന്നതിനിടെയാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന മൂത്തകുട്ടി പീഡനവിവരം കൗണ്‍സിലറോട് പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരുത്തനായി ഇളയകുട്ടിയുമായി കൗണ്‍സിലര്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെയാണ് ഈ കുട്ടിയും പീഡനത്തിന് ഇരയായ വിവരം പുറത്തുവരുന്നത്

ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചു. അവര്‍ വിവരം പൂവാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മുന്‍ സൈനികനായ ഷാജിയെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. അതിക്രൂരമായ പീഡനമാണ് ഇയാള്‍ നടത്തിയത്.

കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ മുതലെടുത്തായിരുന്നു പീഡനം. വാടകയ്ക്ക് താമസിക്കുകയായിരുന്ന കുടുംബത്തെ മുന്‍ സൈനികന്‍ പലപ്പോഴായി പണം നല്‍കി സഹായിച്ചിരുന്നു. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു ഇയാളുടെ പീഡനമെന്നും പെണ്‍കുട്ടികള്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT