ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തിയപ്പോൾ 
Kerala

പത്തുലക്ഷം രൂപയുടെ വഴിപാട്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ പ്രതീകാത്മകമായി നടയിരുത്തി മൈസൂരു സ്വദേശി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി. രാവിലെ ശീവേലിക്കു ശേഷമായിരുന്നു നടയിരുത്തല്‍ ചടങ്ങ്.

ക്ഷേത്രം മേല്‍ശാന്തി പി എസ് മധുസൂദനന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. മൈസൂരു സ്വദേശി ഗോപാല്‍ എസ് പണ്ഡിറ്റാണ് ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പന്‍ ജൂനിയര്‍ വിഷ്ണുവിനെയാണ് നടയിരുത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് , ക്ഷേത്രം അസി. മാനേജര്‍ സി ആര്‍ ലെജുമോള്‍, അസി.മാനേജര്‍ (ജീവ ധനം) ഇ സുന്ദര രാജ്, പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരന്‍ നമ്പ്യാര്‍, കിഴക്കേ കണ്ടിയൂര്‍ പട്ടം വാസുദേവന്‍ നമ്പീശന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. വഴിപാടു നേര്‍ന്ന ഗോപാല്‍ എസ് പണ്ഡിറ്റിന്റെ കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങില്‍ സന്നിഹിതരായി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഡി സതീശനെ വെട്ടുമോ?; ചെന്നിത്തല നാളെ ഡല്‍ഹിക്ക്; ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും

വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍

ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പൊലീസ്; മര്‍ദനമേറ്റ യുവതി മരിച്ചു; പ്രതി ഒളിവില്‍

'ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്ത്; പാര്‍ട്ടി പഴയകരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചു'

കളിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു; കണ്ണൂരിൽ 13 വയസുകാരന് പരിക്ക്

SCROLL FOR NEXT