പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തുന്നു 
Kerala

വീട്ടമ്മ കുളിക്കാന്‍ കയറിയ തക്കം നോക്കി അകത്തു കടന്നു; 10 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്നു

പൂപ്പാറ തോമ്പ്രകുടി ജോഷിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തൊടുപുഴ : ഇടുക്കി പൂപ്പാറയില്‍ പട്ടാപ്പകല്‍ 10 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്നു. വീട്ടമ്മ കുളിക്കാന്‍ കയറിയ തക്കം നോക്കി വീടിനുള്ളില്‍ കടന്നാണ് കവര്‍ച്ച നടത്തിയത്. പൂപ്പാറ തോമ്പ്രകുടി ജോഷിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കുളി കഴിഞ്ഞ് ഇറങ്ങി വന്ന വീട്ടമ്മയുടെ മുന്നിലൂടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. തോമ്പ്രകുടി വീട്ടില്‍ ജോഷിയും കുടുംബാംഗങ്ങളും കൃഷിയിടത്തിലേക്ക് ഇറങ്ങിയ സമയത്തായിരുന്നു കവര്‍ച്ച. ഈ സമയം ജോഷിയുടെ ഭാര്യ സിനി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സിനി കുളിക്കാനായി കയറിയ ഈ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ മോഷ്ടാവ് വീടിനുള്ളില്‍ കടന്നു. തുടര്‍ന്ന് അലമാരകളെല്ലാം തുറന്ന് തിരച്ചില്‍ നടത്തി.

കുടുംബശ്രീ സംഘത്തില്‍ നിന്നും വായ്പയെടുത്ത ഒരു ലക്ഷം രൂപയും 10 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളുമാണ് കവര്‍ന്നത്. കുളി കഴിഞ്ഞ് പുറത്തിറങ്ങിയ സിനി വീടിനുള്ളില്‍ അപരിചിതനെ കണ്ട് ബഹളം വെച്ചു. ഇതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ചുവന്ന വസ്ത്രം ധരിച്ച്, മുഖം പൂര്‍ണ്ണമായും മൂടിയ നിലയിലായിരുന്നു മോഷ്ടാവെന്നാണ് സിനി പൊലീസിന് നല്‍കിയ മൊഴി.

വീട്ടുകാരുടെ നീക്കങ്ങളും സമയവും കൃത്യമായി മനസ്സിലാക്കി നടപ്പാക്കിയ ആസൂത്രിത മോഷണമാണിതെന്നാണ് പൊലീസിന്റെ നിഗമനം. ശാന്തന്‍പാറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

10 pavan gold and one lakh rupees stolen from a house in Idukki

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചു, പക്ഷെ തുടർന്നുള്ള നടപടികളിൽ പങ്കാളിയായില്ല; രാജ്യസഭയിൽ വ്യക്തമാക്കി കേന്ദ്രം

അജിൻക്യ രഹാനെ; 6 ടെസ്റ്റ് '0 തോൽവി'... 3 ഏകദിനം '0 തോൽവി'! പടിയിറങ്ങിയ 'അപൂർവത'...

പിഎംശ്രീയുമായി മുന്നോട്ടു പോകാന്‍ യുഡിഎഫ്, തുടര്‍ നടപടികളുണ്ടായില്ലെന്ന് കേന്ദ്രം; വിഡി സതീശന് ക്ലീന്‍ ചിറ്റ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

നാലാം ക്ലാസ് വരെ ജന്മദിനം എന്നാണെന്ന് അറിയില്ലായിരുന്നുവെന്ന് ധനുഷ്; ഈ സെന്‍റി നിർത്താന്‍ എന്ത് തരണമെന്ന് ആരാധകർ

കാസർകോടിന്റെ തീരങ്ങളിൽ കടലാക്രമണം രൂക്ഷം; കാവുഗോളിയിൽ റോഡ് കടലെടുത്തു